ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സോപ്പൂര്‍ ഗ്രാമത്തില്‍ ഭീകരന്റെ വെടിയേറ്റ് വ്യാപാരി മരിച്ചു. ഖുര്‍ഷീദ് അഹ്മദ് ഭട്ട് എന്ന മുപ്പത്തിയഞ്ചുകാരനാണ് മരിച്ചത്. സോപ്പൂരിലെ ബോമയിലുള്ള ഭട്ടിന്റെ കടയില്‍ വച്ച് കഴിഞ്ഞ രാത്രി എട്ട് മണിക്കാണ് കുര്‍ഷിദ് അഹമ്മദ് ഭട്ട് എന്ന വ്യാപാരി കൊല്ലപ്പെട്ടത്.
കടയില്‍ ജോലി ചെയ്യുകയായിരുന്ന കുര്‍ഷിദിന് നേരെ ആയുധധാരിയായ ഭീകരന്‍ എത്തി നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ കുര്‍ഷിദിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതു വരെ ഒരു ഭീകര സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
സോപ്പൂരിര്‍ ഈ ആഴ്ച ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച തെഹ്‌രീക് ഇ ഹുറിയത് പ്രവര്‍ത്തകനെ അജ്ഞാതനായ തോക്ക് ധാരി വെടിവെച്ച് കൊന്നിരുന്നു.
















