ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഗോദാവരി നദിയിലേക്ക് വാന്‍ മറിഞ്ഞ് 22 തീര്‍ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ ഏഴു കുട്ടികളും എട്ടു സ്ത്രീകളുമുണ്ട്. വിശാഖപട്ടണത്തെ അച്യുതപുരം സ്വദേശികളാണു മരിച്ചവരെന്നാണു റിപ്പോര്‍ട്ട്.
വാഹനത്തിലുണ്ടായിരുന്നവരില്‍ 12 വയസുള്ള കുട്ടി മാത്രമാണു രക്ഷപെട്ടെതെന്നാണ് അറിയുന്ന വിവരം. തിരുപ്പതിയില്‍നിന്നു തീര്‍ഥാടകരുമായി മടങ്ങുകയായിരുന്ന വാഹനം രാജ്മുന്ദ്രിക്കു സമീപം വച്ച് 30 അടി താഴ്ചയുള്ള ദൗലേശ്വരം അണക്കെട്ടിലേക്ക് മറിയുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.
















