Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നന്നാവുമോ…. കൊച്ചിയിലെ ഓട്ടോക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2015, 10:48 pm IST
in Ernakulam

മരട്: മീറ്റര്‍ പരിശോധനയുടെ പേരില്‍ പോലീസ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചെന്നാരോപിച്ച് ഇന്നലെ നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. ബിഎംഎസ്, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുത്തു.

റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷകള്‍ പണിമുടക്കിയത് ജനങ്ങളെ ബാധിച്ചു. തൊഴിലാളികളെ പീഢിപ്പിക്കുന്ന നടപടി പോലീസ് അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. ഓട്ടോ തൊഴിലാളികളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, അപാകതകള്‍ പരിഹരിച്ചതിന് ശേഷം മീറ്റര്‍ സംവിധാനം നടപ്പിലാക്കുക എന്നിവയാണ് സംഘടനകളുടെ ആവശ്യം.

പണിമുടക്കിയ തൊഴിലാളികള്‍ മരട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് കെ.പി. സെല്‍വന്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന സെക്രട്ടറി ജോജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍, സെക്രട്ടറി കെ.വി. മധുകുമാര്‍, ഐഎന്‍ടിയുസി നേതാക്കളായ എ.ബി. സാബു, ആന്റണി ആശാംപറമ്പ്, കെ.എക്‌സ്. സേവ്യര്‍, സിഐടിയു നേതാക്കളായ എം.എസ്. രാജു, വി.എസ്. സുനില്‍കുമാര്‍, ഇ.പി. സുരേഷ്, കുണ്ടന്നൂര്‍ എഡിഎകെ പ്രസിഡന്റ് എം.എക്‌സ്. മോറിസ് തുടങ്ങി വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ സംസാരിച്ചു.

തൃക്കാക്കര എസിപി ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്നു. മാര്‍ച്ച് മാങ്കായില്‍ സ്‌കൂളിനു സമീപം പോലീസ് തടഞ്ഞു. വൈറ്റില മൊബിലിറ്റി ഹബിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റില്‍ നിന്നും ഓട്ടം പോയ ഓട്ടോറിക്ഷ മീറ്റര്‍ ഇടാത്തതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഹബിലെ പ്രീപെയ്ഡ് സ്റ്റാന്റില്‍ നിന്നും മുന്‍കൂറായി ചാര്‍ജ് പ്രിന്റ് ചെയ്തു കൊടുത്ത സ്ഥിതിക്ക് മീറ്റര്‍ ഇടേണ്ട ആവശ്യം ഇല്ല എന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ നിലപാട്. സ്റ്റേഷനിലെത്തിയ തൊഴിലാളി നേതാക്കളെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.

പണിമുടക്ക് ഫേസ്ബുക്കിലും ചര്‍ച്ചയായപ്പോള്‍

കൊച്ചി: കൊച്ചിയിലെ ഓട്ടോക്കാര്‍ എന്തിനു പണിമുടക്കുന്നു. മീറ്റര്‍ ഇല്ലാത്ത ഓട്ടോക്കാരനെ തടഞ്ഞതില്‍ എന്താണ് തെറ്റ്? കേരളത്തിലെങ്ങുമില്ലാത്ത കൊള്ളക്കാരാണ് കൊച്ചിയിലെ ഓട്ടോക്കാര്‍. എനിക്കുണ്ടായ രണ്ട് അനുഭവങ്ങള്‍.കുറച്ചു മാസം മുമ്പ് മുമ്പ്, വൈകിട്ട് ഒരു സുഹൃത്തുമൊന്നിച്ച് എംജി റോഡില്‍നിന്നു പാലാരിവട്ടത്ത് നേതാജി റോഡ് വരെ ഓട്ടോയ്‌ക്കു വന്നു. മീറ്ററില്‍ കാണിച്ചത് 70 രൂപ.

കലൂര്‍ വഴി ബ്ലോക്കായതിനാല്‍ പുല്ലേപ്പടി പാലം കയറി കതൃക്കടവ് ജംഗ്ഷനിലൂടെ സ്‌റ്റേഡിയത്തിനു പിന്നിലൂടെ ചെറിയ വഴി കടന്നു വന്നതിനാല്‍ വേണമെന്നു പറഞ്ഞത് 150 രൂപ. നല്‍കാനാവില്ലെന്നു പറഞ്ഞതോടെ ഓട്ടോക്കാരന്റെ സ്വഭാവം മാറി. പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോള്‍, പൊലീസിലല്ലേ… ഒന്നും സംഭവിക്കില്ല എന്നായി. എന്തായാലും ചോദിച്ചതില്‍ 40 രൂപ കുറച്ച് 110 രൂപ വാങ്ങി ഓട്ടോക്കാരന്‍ പോയി. അധികം വൈകാതെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യാതൊരു വിശേഷവുമുണ്ടായില്ല. ഓട്ടോക്കാരന്‍ പറഞ്ഞതുപോലെ. ഒരു പോലീസുകാരനും കൊച്ചിയിലെ ഓട്ടോക്കാരെ ഒന്നും ചെയ്യില്ല.

മറ്റൊരു സംഭവം… അടുത്തനാളിലാണ്. ഒബ്‌റോണ്‍ മാളിനു മുന്നില്‍നിന്ന് അത്യാവശ്യമായി കലൂരില്‍ എത്തണം. കൊച്ചിയില്‍നിന്നു വണ്ടി തിരുവനന്തപുരത്തേക്കു കൊണ്ടുവന്നതിനാല്‍ ഓട്ടോ വിളിക്കുക മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. മെട്രോ പണി കാരണം ബ്ലോക്ക്. പാലാരിവട്ടത്തുനിന്ന് തമ്മനം റോഡില്‍ ഇന്ദിരാ റോഡ് കയറി സൗത്ത് ജനതാ റോഡില്‍. അവിടെനിന്നു സ്‌റ്റേഡിയത്തിനു പിന്നിലൂടെ ആസാദ് റോഡ് കയറി കലൂരില്‍. മീറ്ററില്‍ 35 രൂപ. ഓട്ടോക്കാരന്‍ ചോദിച്ചത് 120 രൂപ.

കലൂരിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഓട്ടോക്കാരനെയും കൂട്ടിപോയി പറഞ്ഞപ്പോള്‍ മീറ്റര്‍ ചാര്‍ജ് കൊടുത്താല്‍ മതിയെന്ന്. ഒപ്പം ഒരു ഉപദേശവും. അവരും ജീവിക്കാനല്ലേ… ഇതൊന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ ബസില്‍ കയറിവന്നാല്‍ പോരേ എന്ന്.

അതുകൊണ്ട്, ഒരു കാര്യം ഉറപ്പാണ്. കൊച്ചിയിലെ ഓട്ടോക്കാരെ നന്നാക്കാന്‍ ആര്‍ക്കും പറ്റില്ല. കാരണം, പരാതികൊണ്ടു ഫലമില്ല. പൊലിസിന്റെ എല്ലാ പിന്തുണയും ഓട്ടോച്ചേട്ടന്‍മാര്‍ക്കുതന്നെ. അതുകൊണ്ട് പണിമുടക്ക് വിജയിക്കും. മീറ്ററില്ലാതെ കൊച്ചിയില്‍ ഓട്ടോ ഓടട്ടെ എന്നു പൊലീസ് തീരുമാനിച്ചാലും അദ്ഭുതമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Kerala

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.