മഹാത്മാഗാന്ധി മഹാത്മാവായതാണ് അങ്ങനെ അറിയപ്പെടാന്‍ കാരണം. മഹാത്മാവ് എന്ന വിശേഷണം ഭൂഷണമാക്കി എഴുതുമ്പോള്‍ മഹാത്മാഗാന്ധിയാകും. ലോകമാന്യതിലകനാണ് ആദ്യമായി മോഹന്‍ കരംചന്ദ് ഗാന്ധിയെ മഹാത്മാവ് എന്നുവിശേഷിപ്പിച്ചത്. നവോത്ഥാന നായകനായ അയ്യങ്കാളി, ജനമനസ്സുകളില്‍ നിറഞ്ഞുനില്ക്കുന്നത് മഹാത്മാ അയ്യങ്കാളിയായാണ്. അല്ലാതെ മഹാത്മ പദമെഴുതിയിട്ട് വിരാമമിട്ട് അയ്യങ്കാളി എന്നല്ല എഴുതേണ്ടത്.
കുരുക്ഷേത്ര പ്രകാശന് പുറത്തിറക്കിയിട്ടുള്ള ജീവചരിത്ര ഗ്രന്ഥത്തിന്റെ പേര് മഹാത്മാ അയ്യങ്കാളി എന്നാണ്. എറണാകുളം ജില്ലയില്‍ ഒരു സ്കൂളിന്റെ പുതിയതായി നിര്‍മിച്ച കെട്ടിടത്തില്‍ മഹാത്മ അയ്യങ്കാളി സ്മാരകം എന്നെഴുതിയിരിക്കുന്നത് കണ്ടതാണ് ഈ കുറിപ്പിന് ഹേതുവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: