Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചരിത്രപരം ഈ സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 10:07 pm IST
inVicharam

രണ്ടുദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈവരിച്ച നേട്ടങ്ങള്‍ അന്യാദൃശമാണ്. ബംഗ്ലാദേശ് സ്ഥാപിതമാക്കാന്‍ മൂലകാരണമായ ഇന്ദിരാഗാന്ധിയ്‌ക്കുപോലും പരിഹരിക്കാന്‍ സാധിക്കാതിരുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ നയപരമായി ഇടപെട്ട് പരിഹരിക്കുക എന്ന ചരിത്രനേട്ടമാണ് നരേന്ദ്രമോദി കൈവരിച്ചിരിക്കുന്നത്. നിലനിന്നിരുന്ന ഭാരത-ബംഗ്ലാദേശ് സംഘര്‍ഷം അടഞ്ഞ അധ്യായമാണെന്നും ഇനിയങ്ങോട്ട് സൗഹൃദത്തിന്റെയും വികസനത്തിന്റെയും കാലമാണെന്നും പ്രഖ്യാപിച്ച് മോദി പറഞ്ഞത് ഭൂവിസ്തൃതിയല്ല, വികസനമാണ് പ്രധാനം എന്നാണ്. വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ട നരേന്ദ്രമോദിയുടെ വിദേശയാത്രകളുടെ സത്ഫലങ്ങള്‍ പ്രയോഗത്തില്‍ വരാനിരിക്കെ ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ ഒപ്പുവച്ചത് ചരിത്രപരമായ നേട്ടം തന്നെയാണ്.

ബംഗാള്‍ വിഭജനത്തിനുശേഷം സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകാനാകാതെ കുടുങ്ങിപ്പോയവര്‍ക്ക് സമ്പൂര്‍ണ പൗരത്വവും പരിഗണനയും ലഭിക്കും. ഭാരതത്തിനകത്ത് 111 ബംഗ്ലാദേശി പ്രദേശങ്ങളും ബംഗ്ലാദേശില്‍ 51 ഇന്ത്യന്‍ പ്രദേശങ്ങളും ഉണ്ട്. മേല്‍വിലാസമില്ലാതെ, വിദ്യാഭ്യാസം നേടാനാകാതെ പോയ അഗതികളാണ് ഇവിടെയുണ്ടായിരുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബസ് സര്‍വീസ് തുടങ്ങിയതിനുപുറമെ അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ-വ്യവസായ സഹകരണം മുതലായവ സാധ്യമാകും. ഭാരതത്തിന് എന്നും തലവേദനയായിരുന്ന ഭീകരപ്രവര്‍ത്തനവും ഇല്ലാതാകുന്നു എന്നത് ആശ്വാസകരമാണ്.

ഭാരത അതിര്‍ത്തിയില്‍ ചൈനയുമായുള്ള തര്‍ക്കം ഇപ്പോഴും നിലവിലുണ്ട്. അരുണാചലിലും ഭാരത അതിര്‍ത്തി പ്രദേശങ്ങളിലും ചൈനയുമായി തര്‍ക്കം നിലവിലുണ്ട്. ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി 4096 കിലോമീറ്റര്‍ നീളത്തിലുള്ളതാണ്. ഈ കരാര്‍ ഒപ്പിട്ടതോടെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സമുദ്രാതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കും പരിഹാരമായിരിക്കുകയാണ്. തര്‍ക്കത്തിലിരിക്കുന്ന ജലവിഭവത്തിന്റെ എണ്‍പതുശതമാനം നഷ്ടപ്പെടുത്തിയാണെങ്കിലും അയല്‍പക്ക ബന്ധം സുദൃഢമാകുന്നത് രണ്ടു രാജ്യങ്ങള്‍ക്കുള്ളിലും സമാധാനം സ്ഥാപിക്കാന്‍ സഹായകരവുമാകുന്നു.

നരേന്ദ്രമോദിയുടെ പ്രഭാവത്തിന് ഭാരത-ബംഗ്ലാദേശ് കരാര്‍ കൂടുതല്‍ പ്രഭ നല്‍കിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ 46,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള നിലയങ്ങള്‍ നിര്‍മിക്കാന്‍ 32,000 കോടി രൂപ സഹായവും മോദി വാഗ്ദാനം ചെയ്തു. ഏറ്റവും സ്വാഗതാര്‍ഹം ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് വിരാമമാകും എന്നതാണ്. ബംഗാള്‍ വിഭജനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍പ്പെട്ടുപോയ ഭൂപ്രദേശങ്ങള്‍ കൈമാറാന്‍ തീരുമാനമായതോടെ അതത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മേല്‍വിലാസവും കൈവരും. ഭാരതത്തിനുള്ളില്‍ 111 ഭൂഭാഗങ്ങള്‍ ബംഗ്ലാദേശിന് കൈമാറുമ്പോള്‍ ബംഗ്ലാദേശിലുള്ള 51 പ്രദേശങ്ങള്‍ ഭാരതത്തിന്റേതാകും.

അതിര്‍ത്തിയിലെ സുരക്ഷ ഇതോടെ ശക്തിപ്പെടും. ഭീകരവാദത്തിന് പകരം ടൂറിസം ശക്തിപ്പെടും. സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ സഹകരിച്ചുപോകാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.നരേന്ദ്രമോദിയുടെ പ്രധാന ലക്ഷ്യം ചൈനയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിടുക എന്നതാണ്.അദ്ദേഹത്തിന്റെ ‘ലുക് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായി നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്ക് ഭാരതം ഇപ്പോള്‍ തന്നെ 12,822 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇത് ഭാരതത്തില്‍ അരലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഈ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വാങ്ങുന്ന ഉപകരണങ്ങള്‍, സേവനങ്ങള്‍ മുതലായവയുടെ 75 ശതമാനം ഭാരതത്തില്‍നിന്നും ആയിരിക്കണം എന്ന നിബന്ധനയുണ്ട്. ബംഗ്ലാദേശിലെ ചിറ്റഗോങ്, മോംഗ്‌ലാ തുറമുഖങ്ങള്‍ ഭാരതത്തിന്റെ ചരക്ക് കപ്പലുകള്‍ക്ക് ഉപയോഗിക്കാമെന്ന ധാരണയും നിലവില്‍ വന്നു.

യുപിഎ സര്‍ക്കാര്‍ എത്രയോ വര്‍ഷം ഭരിച്ചിട്ടും സാധ്യമാകാത്ത നേട്ടങ്ങളാണ് മോദി സര്‍ക്കാര്‍ ഒരുവര്‍ഷംകൊണ്ട് നേടിയത്. ബംഗ്ലാദേശ് തുറമുഖ ഉപയോഗം ഭാരതത്തിന് ധനപരമായി ഗുണം ചെയ്യും. നരേന്ദ്രമോദി ഈ സന്ദര്‍ശനത്തില്‍ മറ്റൊരു നേട്ടംകൂടി കൈവരിച്ചു. തനിക്കൊപ്പം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊണ്ടുപോയതാണ് അത്.

മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മമതയെ വിളിച്ചെങ്കിലും കൂടെ പോകാന്‍ അവര്‍ സന്നദ്ധയായിരുന്നില്ല. ബാഹ്യ ഇടപെടലുകള്‍ ഒന്നുമില്ലാതെ ഉഭയകക്ഷി സംഭാഷണത്തിലൂടെ ഭാരത-ബംഗ്ലാദേശ് സഖ്യം സ്ഥാപിക്കാനായതില്‍ ജനങ്ങളും സന്തുഷ്ടരാണ്. രണ്ടുദിവസത്തെ ചരിത്രപരമായ സന്ദര്‍ശനം പൂര്‍ത്തിയാക്കി നരേന്ദ്രമോദി മടങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ സുസ്ഥിരമായ സൗഹൃദമാണ് രൂപപ്പെട്ടത്. എന്നും വിദേശയാത്ര എന്ന് മോദിയെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് യുവരാജാവിന് ഈ നേട്ടങ്ങള്‍ മനസ്സിലാക്കാന്‍ പോലും കഴിവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.