ന്യൂദല്‍ഹി:കെ.വി.ചൗധരിയെ ചീഫ് വിജിലന്‍സ് കമ്മീഷണറായും വിജയ് ശര്‍മ്മയെ മുഖ്യവിവരാവകാശ കമ്മീഷണറായും നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് ചെയര്‍മാനായി വിരമിച്ച ചൗധരി ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഒാഫീസര്‍ ആയിരുന്നു.
കള്ളപ്പണക്കേസില്‍ പ്രത്യേക അന്വേഷണ സംഘ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരിസ്ഥിതി സെക്രട്ടറിയായിരുന്ന വിജയ് ശര്‍മ്മ 2012 മുതല്‍ കേന്ദ്ര വിവരവകാശ കമ്മീഷനില്‍ വിവരാവകാശ കമ്മീഷറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: