ന്യൂദല്‍ഹി: ദൂരദര്‍ശന്‍ ആഴ്ചാവസാനം അരമണിക്കൂര്‍ സംസ്‌കൃത വാര്‍ത്താ പരിപാടി ജൂണ്‍ 28 മുതല്‍ ആരംഭിക്കുന്നു. ബാങ്കോക്കില്‍ ലോക സംസ്‌കൃത സമ്മേളനം ആരംഭിക്കുന്ന ദിവസംതന്നെയാണ് ദൂരദര്‍ശന്‍ പരിപാടി ആരംഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ടെന്ന് പ്രസാര്‍ ഭാരതി ചെയര്‍മാന്‍ എ. സൂര്യപ്രകാശ് ട്വിറ്ററില്‍ പറഞ്ഞു.
ബാങ്കോക്കില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ടുവരെയാണ് ലോകസംസ്‌കൃത സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, സ്മൃതി ഇറാനി എന്നിവര്‍ പങ്കെടുത്തേക്കും.
സംസ്‌കൃതത്തില്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ വേണമെന്ന് വലിയ ആവശ്യം പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടി ആരംഭിക്കുന്നത്.നിലവില്‍ എല്ലാദിവസവും വൈകുന്നേരം 6.55 ന് അഞ്ചുമിനിട്ട് സംസ്‌കൃത വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നുണ്ട്.
അഞ്ച് മിനിട്ട് ഒട്ടും മതിയാവാത്ത സാഹചര്യത്തിലാണ് ആഴ്ചാവസാനം അരമണിക്കൂര്‍ വാര്‍ത്താധിഷ്ഠിത പരിപാടി ആരംഭിക്കുന്നത്. വാര്‍ത്താധിഷ്ഠിതചര്‍ച്ച, ന്യൂസ് ഫീച്ചറുകള്‍ എന്നിവ സംപ്രേഷണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
















