ധാക്ക: ധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീനക്ക് മനോഹരമായ വര്‍ണ്ണ കമ്പളം സമ്മാനിച്ചു. ബംഗ്ലാദേശ് പാരമ്പര്യത്തിലുള്ള ജാമ്ദാനി രീതിയിലുള്ളതാണ് ഈ വര്‍ണ്ണകമ്പളം. പാരമ്പര്യനെയ്‌ത്തുകാരുള്ള ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലുള്ള വെങ്കിടഗിരി കൈത്തറി വസ്ത്രങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണ്.
കല്പവൃക്ഷവും ഗോമാതാവായ കാമധേനുവും മനോഹരമായി നെയ്തു പിടിപ്പിച്ചിട്ടുള്ളതാണ് ഈ കമ്പളം. പരിശുദ്ധമായ സ്വര്‍ണ്ണ ഇഴകള്‍കൊണ്ട് നെയ്‌തെടുത്ത ഇവിടുത്തെ കോട്ടണുകള്‍ വളരെ പ്രസിദ്ധമാണ്.
















