ഇറ്റാനഗര്‍: മണ്ണിപ്പൂരില്‍ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന്റെ മുറി പാടുകള്‍ വുകള്‍ ഉണങ്ങുന്നതിനുമുമ്പേ ഇന്ന് അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സ് ക്യാമ്പിനുനേരെ വീണ്ടും ഭീകരരുടെ വെടിവെപ്പ്. ഇന്തോ മ്യാന്മര് അതിര്‍ത്തിയിലെ ക്യാമ്പിനുനേരെ ഇന്ന് പുലര്‍ച്ചെ 2.30 നാണ് ആക്രമണമുണ്ടായത്.
എന്‍.എസ്.സി.എന്‍ (കെ) ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ആളപായമില്ല. രഹസ്യവിവരം ലഭിച്ചതിനാല്‍ സുരക്ഷാസൈന്യം ഉടന്‍ തിരിച്ചടിച്ചു. പത്തുമിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം ഭീകരര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരെ തെരച്ചില്‍ നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താനായില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
മണിപ്പൂരിലെ ചാന്ദല്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത് ഇതില്‍ 18 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: