ഉന്നാവോ(ഉത്തര്‍പ്രദേശ്): അയോദ്ധ്യയില്‍ ഉടന്‍ രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി എം,പി സാക്ഷി മഹാരാജ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ക്ഷേത്ര നിര്‍മാണം എന്ന് ആരംഭിക്കുമെന്ന് പറയാനാകില്ല. ഇന്നല്ലെങ്കില്‍ നാളെ ഇതാരംഭിക്കും. ബിജെപിക്കു മുന്നില്‍ ഇനി നാലു വര്‍ഷം കൂടിയുണ്ടെന്നും സാക്ഷി മഹാരാജ് ഓര്‍മിപ്പിച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണം ബിജെപിയെ സംബന്ധിക്കുന്ന പ്രശ്നമല്ല. എന്നെപ്പോലുള്ള സന്യാസിമാരുമായി ബന്ധപ്പെട്ടതാണ്. രാമക്ഷേത്ര നിര്‍മാണത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ തേടി.എന്നാല്‍ ബി.ജെ.പി മാത്രമാണ് പിന്തുണച്ചത്. അയോദ്ധ്യയില്‍ നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നു. അത് ഭാവിയിലും അവിടെയുണ്ടാകും, കൂടുതല്‍ ഭംഗിയായി തന്നെ സാക്ഷി വിശദമാക്കി. ഔന്നത്യത്തോടെ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: