റായ്പൂര്‍: ബലാത്സംഗങ്ങള്‍ നടക്കുന്നത് ഉഭയ സമ്മതത്തോടെയെന്ന് വിവാദ പ്രസ്താവന നടത്തി ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ടോട്ടാറം യാദവ് രംഗത്ത്. ബലാത്സംഗങ്ങളെന്ന് കരുതുന്ന പല സംഭവങ്ങളും സ്ത്രീയുടെ സമ്മതത്തോടെയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പീഡനങ്ങള്‍ നിയന്ത്രണവിധേയമായോ എന്ന ചോദ്യത്തിന് വിശദമായ ഉത്തരമാണ് ടോട്ടറം നല്‍കിയത്. പീഡനം എന്നൊന്നില്ലെന്നും എല്ലാം നടക്കുന്നത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പരസ്പര സമ്മതത്തോടെ ആണെന്നുമായിരുന്നു ടോട്ടാറം യാദവിന്റെ മറുപടി.
രണ്ടുതരം പീഡനങ്ങളുണ്ടെന്നും ഒന്ന് ബലംപ്രയോഗിച്ചുള്ളതാണെങ്കില് മറ്റേത് പരസ്പര സമ്മതത്തോടെ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജയിലില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറുപ്പക്കാരായ ആണുങ്ങള് ചില തെറ്റുകളൊക്കെ ചെയ്യുമെന്നും അതിന് വധശിക്ഷയുടെ കാര്യമില്ലെന്നും പറഞ്ഞ് നേരത്തെ സമാജ്വാദി പാര്‍ട്ടി ചീഫ് മുലായം സിങ് യാദവും വിവാദ പ്രസ്താവന നടത്തിയിരുന്നു. കൂട്ടമാനഭംഗക്കേസില്‍ വധിശിക്ഷ വിധിച്ചപ്പോഴായിരുന്നു മുലായത്തിന്റെ പ്രതികരണം.
















