കൊച്ചി: മെട്രോയാഡിനായി ഏകദേശം 18 കോടിയോളം ചിലവാക്കി പണിതുയര്‍ത്തിയിട്ടുള്ള പ്രൊട്ടക്ഷന്‍ വാള് നിര്‍മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നും സംഭവം വിജിലന്‍സ് അന്വേഷണത്തിന് വിടണമെന്നും യാഡില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി പറഞ്ഞു.
മെട്രോയാഡ് ഭൂമി ഏറ്റെടുക്കല്‍ മുതല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വന്‍ അഴിമതിയാണുള്ളത്. അതീവ ഗൗരവത്തോടെ നിര്‍മ്മിക്കേണ്ട മെട്രോ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ പരിചയമില്ലാത്ത ആളുകളെകൊണ്ട് അശാസ്ത്രീയമായി പണിയിക്കുന്നതുകൊണ്ടും, വന്‍ കമ്മീഷന് അടിച്ചുമാറ്റുന്നതുകൊണ്ടും ആണ് ഇത്തരത്തിലുള്ള വീഴ്ചകള്‍ വരുന്നതെന്ന് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് മണ്ഡലം ജനറല്‍ സെക്രട്ടറി എ.സുനില്‍കുമാര്‍ പറഞ്ഞു.
സെക്രട്ടറി സെന്തില്‍കുമാര്‍ അദ്ധ്യക്ഷനായ ധര്‍ണ്ണയില്‍ എം.എ.തങ്കപ്പന്, കെ.പി.ഹരിഹരന്, എം.സി.ദിനേശ്, എം.നന്ദകുമാര്‍, പി.പി.സുന്ദരന്‍, പി.പി.തോമസ്, സജിത്ത് ആര്.നായര്‍, വിധുതേവക്കല്, എം.ടി.കുമാരന് തുടങ്ങിയവര്‍ സംസാരിച്ചു. ധര്ണ്ണക്കുശേഷം ഡിഎംആര്‍സി എക്സി എന്‍ജിനീയര്‍ പി.കെ.ഷാജഹാന് ബിജെപി നേതൃത്വം ഇതുസംബന്ധിച്ച് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: