ചിങ്ങവനം: മാര്‍ക്കറ്റ് റോഡില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന്റെ പിറ്റേദിവസം തന്നെ കേടായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 6,50,000 രൂപ മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് മന്ത്രിയുടെ സമയം ലഭിക്കുന്നതിനായി ഒരുമാസത്തോളം കാത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ലൈറ്റ് തെളിയിച്ച് പ്രതീകാത്മകമായി ഉദ്ഘാടനം നടത്തിയിരുന്നു. കഴിഞ്ഞ നാലിനാണ് മന്ത്രിയെത്തി ഔപചാരികോദ്ഘാടനം നടത്തിയത്. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ ലൈറ്റ് തെളിയാതെയായി. ഇത് ജനങ്ങളില്‍ വന്‍പ്രതിഷേധത്തിന് ഇടയാക്കി.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതില്‍ കോട്ടയത്ത് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ് ആരോപിച്ചു. ടൗണിലെ ശാസ്ത്രി റോഡടക്കം വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും തെളിയുന്നില്ല. കമ്മീഷന് കൈപ്പറ്റി ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിച്ചതിനാലാണ് ഈ അവസ്ഥ ഉണ്ടായതെന്ന് രതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: