കൊച്ചി: മൂന്ന് മാസത്തിനുള്ളില്‍ പണി ആരംഭിക്കുന്ന സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കായി പച്ചാളത്തെ റെയില്‍പാളം ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഇപ്പോള്‍ പണിയുന്ന കുഞ്ഞന്‍ പാലം അനാവശ്യമാകുമെന്നും ഓള്‍ഡ് റെയില്‍വേസ്‌റ്റേഷന്‍ റെയില്‍സര്‍വീസിനുവേണ്ടി പച്ചാളത്തെ റെയില്‍ ഉപയോഗിക്കുമ്പോള്‍ മറ്റൊരു പാലം കിഴക്ക്-പടിഞ്ഞാറ് പണിയേണ്ടിവരുമെന്നും യഥാര്‍ത്ഥ പദ്ധതി വന്നിരുന്നെങ്കില്‍ 52 കോടി നഷ്ടമാകുകയില്ലായിരുന്നുവെന്ന് ബിജെപി എറണാകുളം നിയോജകമണ്ഡലം സെക്രട്ടറിയും ജനകീയസമിതി ജനറല്‍ കണ്‍വീനറുമായ അബിജു സുരേഷ് പറഞ്ഞു.
ജിസിഡിഎ, ജിഡ, റെയില്‍വെ, പോര്‍ട്ട്, കോര്‍പ്പറേഷന്‍ തമ്മിലുള്ള ധാരണ കോര്‍പ്പറേഷന്‍ മിനിറ്റ്‌സിലുണ്ടെന്നും അത് പരിഗണിക്കാതെ ആരുടെയോ ഒത്താശക്കുവേണ്ടി ഇപ്പോള്‍ പണിതീര്‍ക്കുന്ന പാലം ദേശീയനഷ്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘവീക്ഷണമില്ലാതെ മുടക്കിയ 52 കോടി രൂപ തിരിച്ചുപിടിച്ച് യഥാര്‍ത്ഥ പദ്ധതി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















