കൊച്ചിയില്‍ നടത്തിയ പുതിയ ഗ്രാസിം ലിനന്‍, കോട്ടണ്‍ വസ്ത്ര നിരയുടെ പ്രദര്‍ശനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസ്ത്രവ്യാപാരികള്‍ സന്ദര്‍ശിക്കുന്നു.
കൊച്ചി: ഗ്രാസിം ഭിവാനി ടെക്സ്റ്റൈലിന്റെ ഉല്‍പ്പന്നമായ ഗ്രാസിം സ്യൂട്ടിങ് പുതിയ ലിനന്‍, കോട്ടണ്‍ വസ്ത്രങ്ങള്‍ അവതരിപ്പിച്ചു. ലിനന്‍ കണ്ട്രി, കോട്ടണ്‍ ലൈഫ് എന്നിങ്ങനെ രണ്ട് പുതിയ ഫാബ്രിക്കുകളാണ് ഈ ഉല്‍സവ കാലത്തിനായി ഗ്രാസിം അവതരിപ്പിച്ചിരിക്കുന്നത്.
വസ്ത്രധാരണത്തില്‍ പുരുഷന്മാര് ഇന്ന് വളരെ ബോധവാന്മാരായതുകൊണ്ടു തന്നെ വെറുമൊരു വേഷത്തിനുപരി നിലവാരവും ഉറപ്പും അവര്‍ ശ്രദ്ധിക്കുന്നുവെന്ന് ഗ്രാസിം ബ്രാന്‍ഡ് ഡയറക്ടര്‍ അഭിജിത് ഗാംഗുലി പറഞ്ഞു. കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ക്കായി കൊച്ചിയില്‍ സംഘടിപ്പിച്ച പുതിയ ഗ്രാസിം ലിനന്‍, കോട്ടണ്‍ വസ്ത്ര ശ്രേണിയുടെ വ്യാപാര പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വ്യാപാരികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: