ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിയന്ത്രണ രേഖ വഴി നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ പേര് ഒളിച്ചിരിക്കുന്നുണ്ടാകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പൊലീസും സൈന്യവും തെരച്ചില്‍ നടത്തുകയാണ്.
ബാരാമുള്ളയിലെ ടൂട്ട് മാര്‍ ഗലി ഏരിയയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഭാരത സേന നുഴഞ്ഞുകയറ്റ ശ്രമം പ്രതിരോധിക്കുകയും തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ രണ്ട് ഭീകരരെ വധിക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായി അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞയാഴ്ച താങ്ധര്‍ സെക്ടര്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: