Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 09:59 pm IST
in India

ന്യൂദല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മോദിക്കൊപ്പം ദ്വിദിന സന്ദര്‍ശനത്തിന് ധാക്കയിലേക്ക് പോകുന്നത് ശ്രദ്ധേയമാണ്. ഇന്ന് രാവിലെ തലസ്ഥാനമായ ധാക്കയിലെത്തുന്ന മോദി ബംഗ്ലാദേശിന്റെ ഔപചാരിക സ്വീകരണം ഏറ്റുവാങ്ങും. തുടര്‍ന്ന് ദേശീയ രക്തസാക്ഷി സ്മാരകവും വംഗബന്ധു മെമ്മോറിയല്‍ മ്യൂസിയവും സന്ദര്‍ശിക്കും. തുടര്‍ന്ന് മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ക് ഹസീനയും പശ്ചമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ഭാരത-ബംഗ്ലാദേശ് ബസ് സര്‍വ്വീസ് ഫഌഗ് ഓഫ് ചെയ്യും. കൊല്‍ക്കത്ത-ധാക്ക-അഗര്‍ത്തല, ധാക്ക-ഗുവാഹത്തി-ഷില്ലോങ്ങ് ബസ് സര്‍വ്വീസുകള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.

ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാറിന് ഇന്ന് നടക്കുന്ന ഷെയ്‌ക് ഹസീന-മോദി കൂടിക്കാഴ്ചയോടെ അന്തിമ അംഗീകാരമാകുമെന്ന് കേന്ദ്രവിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ അറിയിച്ചു. മോദി-ഷെയ്‌ക്ക് ഹസീന ചര്‍ച്ചയ്‌ക്ക് ശേഷം ഭാരതം ബംഗ്ലാദേശില്‍ ആരംഭിക്കുന്ന നിരവധി പദ്ധതികളുടെ കല്ലിടീല്‍ ചടങ്ങുകളും മോദി നിര്‍വഹിക്കും. തുടര്‍ന്ന് ഇരുരാഷ്‌ട്ര നേതാക്കളും സംയുക്ത പ്രസ്താവന പുറത്തിറക്കും. വൈകിട്ട് ഷെയ്‌ക് ഹസീനയുടെ ആതിഥേയത്വത്തില്‍ അത്താഴവിരുന്നുമുണ്ട്.

നാളെ ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി രാമകൃഷ്ണ മിഷനിലും സന്ദര്‍ശനം നടത്തുന്നുണ്ട്. തുടര്‍ന്ന് ധാക്കയില്‍ ഭാരതം നിര്‍മ്മിച്ച ഉന്നതനീതിന്യായ കോടതി കോംപ്ലക്‌സിലും മോദി സന്ദര്‍ശനം നടത്തും.

ഉച്ചയ്‌ക്ക് ശേഷം ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദുമായും മോദി കൂടിക്കാഴ്ച നടത്തും. ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ബീഗം റോഷന്‍ എര്‍ഷാദ്, മുന്‍ പ്രധാനമന്ത്രി ഖലീദ സിയ, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍, വ്യാവസായിക പ്രതിനിധികള്‍, ബംഗ്ലാദേശിലെ ഇടതുപാര്‍ട്ടി നേതാക്കള്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതാകും മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനമെന്ന് വിദേശകാര്യസെക്രട്ടറി പറഞ്ഞു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നത് ഭാരതത്തിന് വലിയ നേട്ടമാണ്. ഇതു കൂടുതല്‍ വിശ്വാസവും സമാധാനവും വളര്‍ത്തും. അതിര്‍ത്തികടന്നുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനം കാണാന്‍ ഇതുവഴി കഴിയുന്നു. മനുഷ്യക്കടത്ത്, കള്ളനോട്ട്, മയക്കുമരുന്ന്, ആളുകളുടെ അനധികൃത കടന്നുകയറ്റം എന്നിവയെല്ലാം അതിര്‍ത്തി ഭദ്രമാകുന്നതോടെ അവസാനിക്കും, ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആക്ട് ഈസ്റ്റ് പോളിസി പ്രകാരമാണ് ബംഗ്ലാദേശ് സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതും സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകള്‍ക്ക് സന്ദര്‍ശനം വലിയ പ്രയോജനം ചെയ്യും.

നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ധാക്കയിലെ വീഥികളിലെല്ലാം ആഘോഷാന്തരീക്ഷമാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോദിയുടെ വലിയ കട്ടൗട്ടുകളും തോരണങ്ങളും വഴിനീളെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.