ന്യൂദല്‍ഹി: നികുതി വെട്ടിപ്പിലൂടെയും അഴിമതിയിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും നിയമ വിരുദ്ധമായി നേടുന്ന പണം രാജ്യത്ത് ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ചെലവിടുന്നതിനേക്കാള്‍ കൂടുതലാണെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പഠനത്തില്‍ പറയുന്നു.
നിയമവിരുദ്ധമായി ഒഴുകുന്ന ഇത്തരം ധനത്തെ കള്ളപ്പണം എന്നാണ് പൊതുവേ വിളിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ സര്‍ക്കാര്‍ ചെലവിടുന്ന ധനം നൂറ് ശതമാനമാണെങ്കില്‍ കള്ളപ്പണം 120 ശതമാനം വരും. 82 രാജ്യങ്ങളിലാണ് കള്ളപ്പണം സംബന്ധിച്ച് ജിഎഫ്‌ഐ പഠനം നടത്തിയത്. ദരിദ്രരാജ്യങ്ങളിലാണ് കള്ളപ്പണത്തിന്റെ ഒഴുക്ക് കൂടുതല്‍. വികസിത രാജ്യങ്ങളില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് ലക്ഷം കോടി രൂപയാണ്. 4400 കോടി രൂപയാണ് ഇത് ഭാരതത്തില്‍.
















