ന്യൂദല്‍ഹി: നെസ്‌ലെയുടെ മാഗി നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ അമിത തോതില്‍ രാസസാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ആരോഗ്യ സെക്രട്ടറിയോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാഗിയില്‍ അളവില്‍ കൂടുതല്‍ രാസപദാര്‍ഥം കണ്‌ടെത്തിയതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
അതേസമയം രാസസാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താല്‍ മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്ലെ അറിയിച്ചു. നെസ്‌ലെ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. വിവിധ സംസ്ഥാനങ്ങള്‍ ഇന്ന് മാഗിയുടെ സാമ്പിള്‍ പരിശോധന ഫലവും പുറത്തുവിടും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മാഗിയുടെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങള്‍ ഇന്ന് മാഗിയുടെ സാമ്പിള്‍ പരിശോധന ഫലവും പുറത്തുവിടും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മാഗിയുടെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കാശ്മീര്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒരു മാസത്തേക്കും തമിഴ്നാട്ടില്‍ മൂന്നു മാസത്തേയ്‌ക്കും മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു. ആയിരത്തിലധികം സൈനിക കാന്റീനുകളിലും മാഗി നിരോധിച്ചിട്ടുണ്ട്.
അതിനിടെ നെസ്‌ലെ മാഗി നൂഡില്‍സ് വിപണിയില്‍ നിന്നും പിന്‍വലിച്ചു. ഛത്തീസ്ഗഡില്‍ റായ്‌പൂരിലെ നെസ്‌ലെ ഇന്ത്യ ഗോഡൗണില്‍ റെയ്ഡ് നടത്തി.
















