ബെയ്ജിങ്: സമാധാനം നിലനിര്‍ത്തുന്നതിനായി ഇന്തോ-ചൈന അതിര്‍ത്തിയില്‍ പെരുമാറ്റച്ചട്ട കരാര്‍ പരിഗണിക്കുമെന്ന് ചൈന. അതിര്‍ത്തിയില്‍ കൂടിയാലോചനയോടു കൂടിയ നിര്‍മാണ പ്രവര്‍ത്തനങ്ങളായിരിക്കണം. മറിച്ച് പ്രതിബന്ധമാകരുത്. അതിനായി അതിര്‍ത്തി പ്രദേശത്ത് കൂടുതല്‍ വ്യക്തത കൈവരണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏഷ്യന്‍ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹുവാങ് ക്സീലിയന്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനായി നിയന്ത്രണരേഖ നിര്‍ണയിക്കുന്നതിനു പകരം അതിര്‍ത്തി പെരുമാറ്റച്ചട്ടക്കരാര്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍ പൊരുമാറ്റച്ചട്ടം വേണമെന്ന കാര്യം ചൈന ഇന്ത്യയെ അറിയിച്ചത്. മോദിയുടെ നിര്‍ദേശത്തിന് ലഭിച്ച ചൈനയുടെ ആദ്യ പ്രതികരണമാണിത്.
പൊരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ നിയന്ത്രണരേഖയിലെ ഏറ്റുമുട്ടലുകള്‍ക്ക് പരിഹാരമാകുമെന്ന് ഹുവാങ് ക്സീലിയന്‍ പറഞ്ഞു.
















