പാട്‌ന: ദല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ചില്‍ ബീഹാറില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിയമവിരുദ്ധ നീക്കത്തിന് തിരിച്ചടി. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ബീഹാറില്‍ നിന്നും ആറ് പോലീസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനാണ് കേജ്‌രിവാള്‍ തീരുമാനിച്ചത്. എന്നാല്‍ ആറ് ഉദ്യോഗസ്ഥരില്‍ ഏറ്റവും സീനിയറായ ഡിവൈഎസ്പി സഞ്ജയ് ഭാരതിയാണ് പുതിയ ചുമതല ഏല്‍ക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നതെങ്കിലും കേജ്‌രിവാളിന്റെ രാഷ്‌ട്രീയ കളികളില്‍ ബലിയാടാവാനില്ലെന്ന സൂചനയാണ് നല്‍കുന്നത്.
ഭാരതിയെ റിലീവ് ചെയ്തിട്ടില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം മരവിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അര്‍വാള്‍ പോലീസ് സൂപ്രണ്ട് എം.എസ്. ധില്ലന്‍ പറഞ്ഞു. ദല്‍ഹിയില്‍ ചുമതലയേല്‍ക്കുന്നതില്‍ താല്‍പര്യക്കുറവ് ഭാരതി പറഞ്ഞതായാണ് സൂചന. വിവാദമാകാതിരിക്കാന്‍ ആരോഗ്യപരമായ കാരണങ്ങളെന്ന് പുറത്ത് പറഞ്ഞതെന്ന് മാത്രം.
അതേസമയം മറ്റ് അഞ്ച് പേര്‍ ദല്‍ഹി എസിബിയില്‍ ചേര്‍ന്നതായും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരുമാണിവരെന്നും ബീഹാര്‍ ഡജിപി പി.കെ. താക്കൂര്‍ പറഞ്ഞു.
ബീഹാറില്‍ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കേജ്‌രിവാളിന്റെ നീക്കം നേരത്തെ ഏറെ വിവാദമായിരുന്നു. ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം തനിക്കാണെന്നും കേജ്‌രിവാളിന്റെ നീക്കം നിയമവിരുദ്ധമാണെന്നും ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് വ്യക്തമാക്കിയിരുന്നു.
















