മുംബൈ: മാഗി ന്യൂഡില്‍സുമായി ബന്ധപ്പെട്ട കേസില്‍ നിയമ നടപടികളോട് സഹകരിക്കുമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.
രണ്ട് വര്‍ഷം മുമ്പ് തന്നെ നെസ്‌ലിയുടെ ഉല്‍പ്പന്നമായ മാഗിക്ക് പ്രചാരം നല്‍കുന്നത് അവസാനിപ്പിച്ച തനിക്ക് യാതൊരു വിധത്തിലുള്ള നോട്ടീസും ലഭിച്ചിട്ടില്ലെന്നും ബച്ചന്‍ പറഞ്ഞു.
തനിക്ക് അത്തരത്തില്‍ ഏതെങ്കിലും നോട്ടീസ് ലഭിക്കുകയാണെങ്കില്‍ തന്റെ അഭിഭാഷകര്‍ക്ക് അത് നല്‍കുകയും നിയമനടപടികളോട് പൂര്‍ണമായി സഹകരിക്കുകയും ചെയ്യുമെന്നു ബിഗ് ബി പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് തന്നെ മാഗിയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച താനിക്ക് ഉല്‍പ്പനവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാഗിയുടെ നിലവിലെ ബ്രാന്‍ഡ് അംബാസിഡര്‍ മാധുരി ദീക്ഷിത്തിനും മുന്‍ അംബാഡിസര്‍ പ്രീതി സിന്റയ്‌ക്കുമൊപ്പം എഴുപത്തിരണ്ടുകാരന്‍ ബച്ചനേയും മാഗി വിവാദത്തില്‍ വലിച്ചിഴച്ചിരുന്നു.
















