ചെന്നൈ∙ ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചു കയറി ഉറങ്ങിക്കിടന്ന മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയിലെ പാരീസ് കോര്‍ണറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശകുന്തള(65), ചിന്നപ്പൊന്നു(70), അപ്പു(24) എന്നിവരാണ് മരിച്ചത്.
ബൈക്ക് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ മേല്‍ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ബൈക്കിലെത്തിയ യുവാക്കളെ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.
മൂന്നു പേരുമായി വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.
















