ന്യൂദല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളുള്‍പ്പെടെയുള്ള വിദൂരപ്രദേശങ്ങളില്‍ 43,480 ലക്ഷംമെട്രിക് ടണ്‍ അധിക സംഭരണശേഷി കൈവരിക്കാന്‍ കഴിഞ്ഞതായി കേന്ദ്രഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. ഭക്ഷ്യധാന്യം കൈകാര്യം ചെയ്യുന്നതിലും ഉപഭോക്തൃ സംരക്ഷണത്തിലും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിര്‍ണ്ണായക പുരോഗതി ഉണ്ടായിട്ടുണ്ട്.
ഒരുവര്‍ഷത്തിനിടെ നടപ്പാക്കിയ വിവിധ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവേ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ കാര്യപരിപാടികളില്‍ മുന്തിയ പ്രാധാന്യമാണുള്ളതെന്നും പാസ്വാന്‍ വ്യക്തമാക്കി.
ആന്ധ്രയില്‍ നിന്നുള്ള അരി ബംഗ്ലാദേശിന്റെ ജലപാതവഴി ത്രിപുരയില്‍ എത്തിക്കല്‍, ആന്ധ്രയില്‍ നിന്ന്കടല്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് അരി എത്തിക്കല്‍ തുടങ്ങി നിരവധി നൂതന പദ്ധതികള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടപ്പിലാക്കിയതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 20 ലക്ഷം ടണ്ണിന്റെ അധിക സംഭരണശേഷി ഉണ്ടാക്കിയതിന് പുറമേ ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സ്റ്റോക്കില്‍ നിന്നുള്ള ചോര്‍ച്ച .004 ശതമാനത്തിലേക്ക് ഗണ്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് റാബിസീസണില്‍ ഗസര്‍ക്കാര്‍ ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷം ടണ്‍ കൂടുതല്‍ ഗോതമ്പ് സംഭരിച്ചു.
കര്‍ഷകതാല്‍പ്പര്യം പരിരക്ഷിക്കുന്നതിനായി സംഭരണത്തിന്റെ ഗുണനിലവാരം ഇളവ് ചെയ്തതിനുപുറമെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുകയും ചെയ്തു. ധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണത്തിന് ഒരു പദ്ധതി തയ്യാറക്കാന്‍ എഫ്‌സിഐയോട്ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങി താങ്ങുവിലയേക്കാള്‍വിപണിവില കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജിത നെല്ലുസംഭരണ പദ്ധതി അവലംബിക്കാനും നിര്‍ദ്ദേശം നല്‍കി.
ഉപഭോക്തൃസംരക്ഷണ നിയമം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കാന്‍ ആവശ്യമായ‘േഭദഗതികള്‍ക്ക് അന്തിമരൂപമായിട്ടുണ്ടെന്നും കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റിക്ക് അടുത്തുതന്നെ രൂപം നല്‍കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഐഎസ്‌ഐ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളെസംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനും കേന്ദ്ര‘ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
















