കാഠ്മണ്ഡു: ഭൂകമ്പം നാശം വിതച്ചതിനെ തുടര്‍ന്നുണ്ടായ ഭീതിയില്‍ നിന്ന് വിട്ടകലും മുമ്പേ നേപ്പാളിലെ സ്‌ക്കൂളുകളിലും കുട്ടികള്‍ അദ്ധ്യായന വര്‍ഷത്തിന് തുടക്കം കുറിച്ചു.
താത്ക്കാലികമായി മുളകളും മരങ്ങളും ടാര്‍പോളിനുമുപയോഗിച്ച് പുനര്‍നിര്‍മ്മിച്ച സ്‌ക്കൂളുകളിലാണ് പഠനം. ഇത്തരത്തിലുള്ള 15,000ഓളം കേന്ദ്രങ്ങള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് അറിയിച്ചു.
സ്‌കൂള്‍കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ രണ്ടു വര്‍ഷത്തേക്ക് ഇത്തരത്തിലുള്ള താത്ക്കാലിക സംവിധാനങ്ങളില്‍ തുടരേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രാലയം ഓഫീസര്‍ ലാവാന്‍ഡിയോ അവാസ്തി അറിയിച്ചു.
ഏകദേശം 25,000 ക്ലാസ് റൂമുകളടങ്ങുന്ന എണ്ണായിരത്തോളം സ്‌കൂളുകളാണ് പൂര്‍ണമായും ഭാഗികമായും നേപ്പാളില്‍ തകര്‍ന്നു വീണത്. ഗോര്‍ക്ക, സിന്ധുപല്‍ചോക്ക്, നുവാക്കോട്ട് എന്നിവിടങ്ങളില്‍ 90% സ്‌കൂളുകളാണ് തകര്‍ന്നത്.
നേപ്പാളിലെ ഭവനരഹിതര്‍ക്ക് കൂടുതല്‍ ഭക്ഷണവും സഹായങ്ങളും ലഭ്യമാക്കണമെന്ന് കഴിഞ്ഞ ആഴ്ച അന്താരാഷ്‌ട്രസമൂഹത്തോട് ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടര്‍കമ്പനങ്ങളിലും എണ്ണായിരത്തോളം ജനങ്ങളാണ് മരണമടഞ്ഞത്.
















