ന്യൂദല്‍ഹി: ഇന്ത്യാ പാക് ക്രിക്കറ്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യാപാക് ക്രിക്കറ്റ് മാച്ചുകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും സുഷമാസ്വരാജ് വ്യക്തമാക്കി.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച മാധ്യമസമ്മേളനത്തിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
















