Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡ് പ്രളയ ദുരന്തം: ദുരിതാശ്വാസത്തില്‍ വന്‍ അഴിമതി സിബിഐ അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 10:38 pm IST
in India

ന്യൂദല്‍ഹി: രണ്ടുവഷം മുന്‍പ് രാജ്യം കണ്ട വന്‍ ദുരന്തമായ ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണത്തില്‍ നടന്നത് ആരെയും നടുക്കുന്ന അഴിമതി. അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ശുപാര്‍ശചെയ്തു.

സംഭവം അനേഷിക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസ്താവിച്ചതിനു തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ശുപാര്‍ശ. കേന്ദ്രത്തില്‍ യുപിഎയും സംസ്ഥാന മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് വിജയ് ബഹുഗുണയും ഭരിക്കുമ്പോഴാണ് ഈ ‘ഹിമാലയന്‍ അഴിമതികള്‍. 2013 ജൂണ്‍ 16-നാണ് പ്രളയ ദുരന്തം വ്യാപകമായത്. ഔദ്യോഗിക കണക്കു പ്രകാരം 5,700 പേരോളം കൊല്ലപ്പെട്ട, രാജ്യത്തെ വന്‍ ദുരന്തമായിരുന്നു അത്.

അഴിമതിയുടെ സാമ്പിള്‍ ഇങ്ങനെ: നാലു ദിവസത്തെ ഹെലികോപ്റ്റര്‍ വാടക 98 ലക്ഷം രൂപ. ഹെലികോപ്റ്റര്‍ ഏതാണെന്ന അടിസ്ഥാന വിവരം പോലും ബില്ലുകളിലില്ല. അരലിറ്റര്‍ പാല്‍ വാങ്ങിയത് 194 രൂപയ്‌ക്ക്! രണ്ട് ഇരു ചക്രവാഹനം ഒന്നിന് ദിവസം പെട്രോള്‍ അടിച്ച ചെലവ് 7,000 രൂപ. ഒരേ ആളിനെ രണ്ടു ഹോട്ടലില്‍ പാര്‍പ്പിച്ചതായി ബില്‍, റെയിന്‍ കോട്ടിന് 1,800 രൂപ.

ജീവന്‍ പണയം വെച്ച് ഭാരത സൈനികരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ലക്ഷക്കണക്കിനു പേരുടെ ജീവന്‍ രക്ഷിച്ചപ്പോള്‍ സര്‍ക്കാര്‍ ജീവന ക്കാര്‍ക്കും സേവനം ചെയ്തവര്‍ക്കും പ്രതിദിനം 7,000 രൂപ വീതം അലവന്‍സ് കൊടുത്തതായി ബില്ലുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ ചെലവിനത്തില്‍ സമര്‍പ്പി ച്ചിരിക്കുന്ന ഭക്ഷണ ബില്ലില്‍ ചില്ലി ചിക്കന്‍, മട്ടണ്‍ ചാപ്‌സ് തുടങ്ങിയ വിഭവങ്ങളും പെടുന്നു. ആഹാരം കിട്ടാതെ ആയിരങ്ങള്‍ വിശന്നു വലഞ്ഞപ്പോഴാണിത്.ഇതിനെയെല്ലാം മറികടക്കുന്നതാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കണക്കുകള്‍. ദുരന്തം സംഭവിക്കുന്നതിന് ആറുമാസം മുമ്പ് നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണക്കും ബില്ലും സമര്‍പ്പിച്ച് തുക കൈപ്പറ്റിയിട്ടുണ്ട്. 2013 ഡിസംബര്‍ 28-നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍ അതിനു 43 ദിവസം മുമ്പ് 2013 നവംബര്‍ 16-ന് നിര്‍മ്മാണം നടത്തിയതിന്റെ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.2013 ജനുവരി 22-ന് പുനര്‍ നിര്‍മ്മാണം തുടങ്ങിയെന്നു കാണിച്ചുള്ള ബില്ലുകളും പാസാക്കിയെടുത്തിട്ടുണ്ട്.

വിവരാവകാശ പ്രവര്‍ത്തകനായ ഭൂപേന്ദ്ര കുമാറിന് അഴിമതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരില്‍നിന്ന് വിവരാവകാശ പ്രകാരം രേഖകള്‍ തേടിയതോടെയാണ് വമ്പന്‍ അഴിമതിയുടെ ചുരുള്‍ അഴിയുന്നത്. ഈ അപേക്ഷ പ്രകാരം മറുപടിനല്‍കാന്‍ രേഖകള്‍ കണ്ടെടുത്ത സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അനില്‍ ശര്‍മ്മയുടെ തുടരന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ക്രമക്കേട് കണ്ടെത്തിയ ശര്‍മ്മ മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതിനിടെ, സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്, കൃത്യമായ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് വാര്‍ത്താ വിനിമയ വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രസ്താവിച്ചു. ഇതിനു പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സിബിഐ അന്വേഷണത്തിനു ശുപാര്‍ശചെയ്തത്. ഇതോടെ കേന്ദ്രത്തിന്റെ അനുമതികൂടി ലഭിച്ചാല്‍ സിബിഐ അന്വേഷണം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

ദുരന്തവും ദുരിതാശ്വാസവും നടന്ന കാലത്ത് മന്‍മോഹന്‍ സിങ്ങായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്ത് വിജയ് ബഹുഗുണ മുഖ്യമന്ത്രിയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ അപാകതകളും പിടിപ്പുകേടും വിമര്‍ശന വിധേയമായതിനെ തുടര്‍ന്ന് 2014 ജനുവരി 31-നാണ് ബഹുഗുണ ഒഴിഞ്ഞതും ഫെബ്രുവരി ഒന്നിന് ഹരീഷ് റാവത്ത് സ്ഥാനമേറ്റതും. സ്വന്തം പാര്‍ട്ടിയിലെ രാഷ്‌ട്രീയ എതിരാളിയായ ബഹുഗുണയ്‌ക്കെതിരേയുള്ള ആയുധമാക്കി സിബിഐ അന്വേഷണം മാറ്റാനും കൂടി ലക്ഷ്യമാക്കുയാണ് റാവത്ത് ധൃതിപിടിച്ച് സിബിഐ അന്വേഷണത്തിനു ശുപാര്‍ശചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.