Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഔദ്യോഗിക ജീവിതത്തിനുവിട; ഇനി അശരണര്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2015, 05:16 pm IST
inVaradyam

മുപ്പതുവര്‍ഷത്തെ സുദീര്‍ഘവും സംഭവബഹുലവുമായ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘിന്റെ അഖിലേന്ത്യാ സെക്രട്ടറിയായ വി.രാജേന്ദ്രന്‍, സര്‍ക്കാര്‍ ജീവിതത്തോട് വിടചൊല്ലി. ഇന്നലെയായിരുന്നു ആ പടിയിറക്കം. അതും താന്‍ ജോലി ചെയ്യുന്ന കൊട്ടാരക്കര ഇ.എസ്.ഐ ഡിസ്‌പെന്‍സറിക്ക് പ്രവര്‍ത്തനമികവിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കുകയെന്ന അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ശേഷം. മറ്റുള്ളവരില്‍ നിന്ന് വി.രാജേന്ദ്രനെ വേറിട്ടു നിര്‍ത്തിയ ഏറ്റവും വലിയ ഘടകം ആ മാനവികതയുടെ മുഖമായിരുന്നു. ചുറ്റുപാടും കാണുന്ന തിന്മകളോട് സന്ധിയില്ലാ സമരത്തില്‍ ഏര്‍പ്പെടുകയും പ്രത്യയശാസ്ത്രച്ചട്ടക്കൂടുകള്‍ക്കപ്പുറം തന്നാല്‍ കഴിയുന്ന സഹായം ചെയ്യുവാന്‍ എന്നും ജനപക്ഷത്തുനിന്നു ഈ മനുഷ്യസ്‌നേഹി.

2004 ഡിസംബര്‍ 24 ന് സുനാമിത്തിരകള്‍ തീരദേശങ്ങളെ വിഴുങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണര്‍ന്നു പ്രവൃത്തിക്കുംമുമ്പെ രാജേന്ദ്രന്‍ കര്‍മ്മനിരതനായി. ബോംബെയിലെ രാജേന്ദ്ര മെറ്റല്‍സും പാര്‍ലെ ബിസ്‌ക്കറ്റ് കമ്പിനിയും സുനാമി ബാധിതര്‍ക്ക് സഹായം എത്തിക്കുവാന്‍ മത്സരിച്ചത് രാജേന്ദ്രന്റെ മിടുക്ക് ഒന്നുകൊണ്ടുമാത്രമായിരുന്നു. ജില്ലാ കളക്ടറടക്കം ഈ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചപ്പോള്‍ വകുപ്പ് അധികാരികള്‍ വലിയൊരു പാരിതോഷികം നല്‍കി. 2004 ഡിസംബര്‍ 26 മുതല്‍ 2005 ജനുവരി 15 വരെയുള്ള 21 ദിവസത്തെ രാജേന്ദ്രന്റെ ശമ്പളം തടഞ്ഞുവെക്കുവാന്‍ ഉത്തരവിട്ടുകൊണ്ട് അവര്‍ പകവീട്ടി. പിന്നീട് അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഇടപെടലുകളാണ് രാജേന്ദ്രന് നീതി ലഭ്യമാക്കിയത്.

1984 ല്‍ ശബരിമല സന്നിധാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ “’നമ്പിനോര്‍ കെടുവതില്ലൈ’” എന്ന തമിഴ് സിനിമ യൗവ്വന യുക്തകളായ സിനിമാനടികളെവച്ച് ഷൂട്ട് ചെയ്തു. ഇത് ഹൈന്ദവാചാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും, പൂര്‍വ്വാചാരങ്ങളുടെ ലംഘനമെന്നും കാണിച്ച് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയില്‍ രാജേന്ദ്രന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ അപൂര്‍വ്വമായി വാദിക്ക് കോടതിച്ചെലവ് അനുവദിച്ചുകൊണ്ടും പ്രതികളെ മൂന്നുമാസം തടവുശിക്ഷയ്‌ക്കു വിധിച്ചും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 10നും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

തികഞ്ഞ അയ്യപ്പഭക്തനായ രാജേന്ദ്രന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തിരുന്ന അയ്യപ്പചക്രത്തിലെ മൂലമന്ത്രങ്ങളിലെ തെറ്റുകള്‍ ദേവസ്വം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കായംകുളം ശ്രീരാമകൃഷ്ണാശ്രമവുമായി സഹകരിച്ച് പിഴവുകള്‍ തീര്‍ത്ത സാമ്പിള്‍ അയ്യപ്പചക്രം നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. ഇന്നും ഈ അയ്യപ്പചക്രങ്ങളാണ് ശബരിമലയില്‍ വിതരണം ചെയ്യുന്നത്.

താന്‍ തന്നെ ജോലി ചെയ്യുന്ന ഇ.എസ്.ഐ വകുപ്പിലെ ക്രമക്കേടുകളോട് എന്നും സന്ധിയില്ലാസമരം ചെയ്യാന്‍ രാജേന്ദ്രന്‍ മുന്നിലുണ്ടായിരുന്നു. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വാങ്ങി, കമ്മീഷന്‍ തട്ടുന്ന ഗൂഢസംഘത്തെ വെളിച്ചത്തുകൊണ്ടുവരികയും രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററി സംഘം ഇവര്‍ക്കെതിരെ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു.  തന്റെ മുന്നില്‍ എത്തിച്ചേരുന്ന നിസ്സഹായരായ നിരവധി പാവങ്ങല്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിയമങ്ങളുടെ ചട്ടക്കൂടുകള്‍ ഭേദിച്ച്  സഹായം നല്‍കാന്‍ എപ്പോഴും രാജേന്ദ്രന്‍ ധൈര്യം കാട്ടിയിരുന്നു. ചിലപ്പോള്‍ ഇതിനായി മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടാനും തയ്യാറാകുമായിരുന്നു. ഓഫീസ് സമയം അല്ലാത്തപ്പോഴും അവധി ദിവസങ്ങളിലും രാപകല്‍ ഭേദമന്യേയും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നു. ഇതിന് പുറമേയാണ് ദിനംപ്രതി ഫോണ്‍വഴിയുള്ള ഇടപെടലുകളും.

ആലപ്പുഴ തത്തംപള്ളി മഞ്ജുഷയില്‍ ചെല്ലപ്പനാചാരിയുടെ മകളായ മിനിയാണ് ഭാര്യ. മക്കള്‍ വിജയ് വിഷ്ണവും ശംഭുവും. ഇരുവരും ബി.ടെക് ബിരുദദാരികളാണ്. നന്മകള്‍ പെയ്‌തൊഴിയുന്ന സമൂഹത്തില്‍ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ ജാജ്വല്യമാനമായ മുഖമാണ് രാജേന്ദ്രന്‍. രാജേന്ദ്രന്‍ ഔദ്യോഗിക ജീവിതത്തിന്റെ പടികള്‍ ഇറങ്ങുന്നത് പടികള്‍ കയറുവാന്‍ വേണ്ടിയാണ്. സാമൂഹ്യസേവനത്തിന്റെ ശ്രീകോവിലേക്കുള്ള പടികള്‍ കയറുവാന്‍. ശിഷ്ടജീവിതം സര്‍ക്കാര്‍ സര്‍വ്വീസിന്റെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തനായി മുഴുവന്‍ സമയജീവകാരുണ്യപ്രവര്‍ത്തകനാകാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Kerala

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

World

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.