തിരുവനന്തപുരം: ഡിജിപിയായി ടി പി സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പൊലീസ് തലപ്പത്ത് ആഭ്യന്തര വകുപ്പ് അഴിച്ചുപണി നടത്തി.
വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്കി ഫയര്‍ ആന്‍ഡ് റെസ്ക്യൂ മേധാവിയായി നിയമിച്ചു. ഉത്തരമേഖലാ എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിയാണ് പുതിയ വിജിലന്‍സ് എഡിജിപി.
പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന ലോകനാഥ് ബെഹ്റയെ ഡിജിപിയായി സ്ഥാനക്കയറ്റം നല്കി ജയില്‍ മേധാവിയായി നിയമിച്ചു.
അരുണ്‍കുമാര്‍ സിന്‍ഹയാണ് പൊലീസ് ആസ്ഥാനത്തെ പുതിയ എഡിജിപി. എഡിജിപി അനില്‍കാന്തിനെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡിയായും നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: