Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊലപാതകിയെ കൊണ്ടുവന്നു; ദുഃഖവും രോഷവും കടിച്ചമര്‍ത്തി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2015, 10:05 pm IST
inKottayam

കോട്ടയം: ഒരാഴ്ചക്കാലത്തെ നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമമായി. പാറമ്പുഴ കൂട്ടക്കൊലപാതകത്തിലെ പ്രതി നരേന്ദ്രകുമാറിനെ തെളിവെടുപ്പിനായി മൂലേപ്പറമ്പില്‍ വീട്ടിലെത്തിച്ചതോടെയാണ് കൊലപാതകിയെ കാണാന്‍ കാത്തിരുന്ന നാട്ടുകാരുടെ ആകാംക്ഷയ്‌ക്ക് വിരാമമായത്. കഴിഞ്ഞ 17ന് കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്ത അറിഞ്ഞതുമുതല്‍ കൊലപാതകി ആരെന്നറിയാനുള്ള ആകാംക്ഷയായിരുന്നു നാട്ടുകാര്‍ക്ക്. മൂന്നുപേരെയും അരുംകൊല ചെയ്തത് അലക്കുകമ്പനിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി ആണെന്നറിഞ്ഞതോടെ അയളോടുള്ള വിദ്വേഷം ഉള്ളിലൊതുക്കി തെളിവെടുപ്പിന് കൊണ്ടുവരുന്നതുംകാത്ത് നാട്ടുകാര്‍ അക്ഷമരായി. ഒരു കുടുംബത്തിലെ അച്ഛനെയും അമ്മയെയും മകനെയും അരുംകൊല ചെയ്ത കൊലയാളിയെ മുന്നില്‍കണ്ടാല്‍ എന്തും ചെയ്തുപോകുമെന്ന മാനസികാവസ്ഥയിലായിരുന്നു സ്ത്രീകളടക്കമുള്ള നാട്ടുകാര്‍. ദിവസങ്ങള്‍ക്കുമുമ്പ് പ്രതിയെ കോട്ടയത്തെത്തിച്ചെങ്കിലും പാറമ്പുഴയിലെത്തിച്ച് തെളിവെടുക്കാന്‍ പോലീസിനും ആശങ്കയുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും എസ്എന്‍ഡിപിശാഖായോഗം ഭാരവാഹികളെയും ബന്ധപ്പെട്ട് പ്രതിയെ സുരക്ഷിതമായി തെളിവെടുപ്പിന് കൊണ്ടുവരാനുള്ള സാഹചര്യമൊരുക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊലപാതകം നടത്തിയ അലക്കുകമ്പനിയിലും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഉച്ചയ്‌ക്ക് ഒന്നരയോടെ കഞ്ഞിക്കുഴി – തിരുവഞ്ചൂര്‍ റോഡില്‍ ചെട്ടിപ്പടിയില്‍ പോലീസ് വാഹനപരിശോധന തുടങ്ങിയിരുന്നു. രണ്ടരയോടെ പ്രതിയെയുംകൊണ്ട് പോലീസ് വാഹനം സ്ഥലത്തെത്തി. അലക്കുകമ്പനിയോടു ചേര്‍ത്ത് പോലീസ് വാഹനം നിര്‍ത്തി തോക്കേന്തിയ പോലീസുകാരുടെ അകമ്പടിയോടെ പ്രതിയെ അലക്കുകമ്പനിക്കുള്ളിലേക്കു കൊണ്ടുപോയി. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാരെ ഇരുവശത്തും പോലീസ് തടഞ്ഞുനിര്‍ത്തി. അലക്കുകമ്പനിക്കുള്ളിലെത്തിയ നരേന്ദ്രകുമാര്‍ കൃത്യം നിര്‍വ്വഹിച്ച വിധം പോലീസിനോടു വിവരിച്ചു. കൊലപാതകത്തിനുശേഷം അന്ന് ഉടുത്തിരുന്ന കൈലിമുണ്ട് വലിച്ചെറിഞ്ഞ സ്ഥലവും പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടിനുള്ളിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലചെയ്യപ്പെട്ട ലാലസണ്‍, പ്രസന്നകുമാരി, പ്രവീണ്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ കത്തിച്ച നിലവിളക്കിനു മുന്നില്‍ വച്ചിരുന്നു.

വിങ്ങുന്ന ഹൃദയത്തോടെ ഇളയമകന്‍ വിബിന്‍ലാലും ബന്ധുക്കളും തെളിവെടുപ്പിന് സാക്ഷികളായി. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മിന്നല്‍ വേഗത്തില്‍ പോലീസ് നരേന്ദ്രകുമാറിനെ വാനിനുള്ളില്‍ കയറ്റി. അപ്പോഴേക്കും കൂടിനിന്ന നാട്ടുകാരുടെ ക്ഷമയറ്റു. പുലഭ്യം പറച്ചിലും പുലയാട്ടുകളുമായി അവര്‍ പോലീസ് വാഹനത്തെ വളഞ്ഞു. ഏറെ പണിപ്പെട്ടാണ പോലീസ് വാഹനം മുന്നോട്ടെടുത്തത്.

പ്രതിയെ സംഭവസ്ഥലത്തുനിന്നും കൊണ്ടുപോയശേഷം എആര്‍ ക്യാമ്പിലെ പോലീസുകാരടങ്ങുന്ന സംഘം പ്രതി ഉപേക്ഷിച്ച കൈലിമുണ്ടിനായി സമീപത്തെ കാടുപിടിച്ചുകിടന്ന പറമ്പില്‍ തെരച്ചില്‍ നടത്തി. കുറച്ചു സമയത്തിനുശേഷം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കൈലിമുണ്ട് കണ്ടെത്തി. നേരത്തെ തന്നെ കൊലചെയ്യാനുപയോഗിച്ചിരുന്ന കോടാലിയും കത്തി യും വീടിനു സമീപത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് മഹസര്‍ തയ്യാറാക്കി. തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ഉടന്‍തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു.വി.കുര്യാക്കോസ്, പാമ്പാടി സിഐ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.