Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എഴുത്തച്ഛനും രാമായണം കിളിപ്പാട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 05:57 pm IST
inSamskriti

മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛന്‍ ഭാഷാപരമായും സാഹിത്യപരമായും സാംസ്‌കാരികമായും ആദ്ധ്യാത്മികമായും കേരളീയ ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്ന മഹാവ്യക്തിയും മഹാചാര്യനുമാണ്. വെറും ശൃംഗാരകാവ്യങ്ങള്‍ സംസ്‌കൃത മലയാള മണിപ്രവാളത്തില്‍ പടച്ചുവിടുന്നതായിരുന്നു അന്നത്തെ സാഹിത്യം.

അതുവായിച്ചു രസിച്ചിരുന്ന കേരളീയരെ ഭക്തിയുടെയും സദാചാര ജീവിതത്തിന്റെയും പരമോന്നത പടവുകളിലേക്ക് തുഞ്ചത്താചാര്യന്‍ കയറ്റിവിട്ടു. അദ്ദേഹം ഒരു കവി മാത്രമായിരുന്നില്ല. ഇരുത്തംവന്ന ആത്മജ്ഞാനിയായ ആചാര്യന്‍കൂടിയായിരുന്നു. പൊന്നോണവും പൂവിളിയും വഞ്ചിപ്പാട്ടും ഓണസദ്യയുംപോലെ രാമായണം കിളിപ്പാട്ടും കേരളത്തിന്റെ മുഖമുദ്രയായി മാറി.

ജനനം- ജീവിതകാലം- പേര്- വിദ്യാഭ്യാസം-തൊഴില്‍എഴുത്തച്ഛന്‍ ജീവിച്ചിരുന്ന കാലം, പേര് തുടങ്ങിയവയെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നും ഇന്നും ലഭ്യമല്ല. ചില തെളിവുകള്‍ വച്ചുകൊണ്ട് പണ്ഡിതന്മാര്‍ നടത്തിയ ചര്‍ച്ചകളില്‍നിന്നും ഉരുത്തിരിഞ്ഞ ചില വിവരങ്ങള്‍ മാത്രമേ നമുക്കുള്ളൂ. മലപ്പുറം ജില്ലയില്‍ തിരൂര്‍ തീവണ്ടി സ്റ്റേഷനില്‍നിന്നും തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനടുത്ത് തുഞ്ചന്‍പറമ്പാണു ജനനസ്ഥലം.

സ്റ്റേഷനില്‍ നിന്നും തെക്കുപടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനടുത്ത് തുഞ്ചന്‍ പറമ്പാണു ജനനസ്ഥലം. ഇന്നവിടെയൊരു തുഞ്ചന്‍ സ്മാരകമുണ്ട്. എഴുത്തച്ഛന്‍ കൊല്ലവര്‍ഷം 661ല്‍ ജനിച്ചുവെന്നും 732-ല്‍ ദിവംഗതനായി എന്നും ചില പണ്ഡിതന്മാര്‍ ഊഹിക്കുന്നു. ഉള്ള തെളിവുകള്‍വച്ചുകൊണ്ട് അദ്ദേഹം കൊല്ലവര്‍ഷം 700 നും 800 നും മദ്ധ്യേ ജീവിച്ചിരുന്നു നമുക്കു കരുതാം.

എഴുത്തച്ഛന്‍ ചക്കാലനായര്‍ സമുദായത്തില്‍ ജനിച്ചതായി ഐതിഹ്യമുണ്ട്. എഴുത്തച്ഛന്‍ എന്നത് തൊഴില്‍ പേരാണ്. അദ്ദേഹത്തിന്റെ പേരിന്റെ കാര്യവും തര്‍ക്കത്തിലാണ്. രാമന്‍, ശങ്കരന്‍, രാമാനുജന്‍ എന്നീ പേരുകള്‍ പണ്ഡിത്മാര്‍ ഊഹിച്ചു പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന് രാമനെന്ന് ജ്യേഷ്ഠനുണ്ടായിരുന്നതായും അത് തന്റെ ഗുരുവാണെന്നും സൂചിപ്പിച്ചതുവച്ചുകൊണ്ട് രാമാനുജന്‍ എന്ന പേര് ചിലര്‍ തീരുമാനിച്ചു. ആ പേരിലാണ് ഇപ്പോള്‍ പൊതുവെ അറിയപ്പെടുന്നത്.

ജ്യേഷ്ഠനായ രാമനാണ് ആദ്യഗുരു.

ശ്രീനീലകണ്ഠനും തന്റെ ഗുരുവായിരുന്നുവെന്ന് എഴുത്തച്ഛന്‍ സൂചിപ്പിക്കുന്നുണ്ട്. മുഖ്യന്മാരായ വേറെയും ചില ഗുരുക്കന്മാരുണ്ടായിരുന്നതായും അദ്ദേഹം തന്നെ പറയുന്നുണ്ട്. സംസ്‌കൃതത്തില്‍ നല്ല പാണ്ഡിത്യം സമ്പാദിച്ചശേഷം സ്വദേശത്ത് ഒരു കളരി സ്ഥാപിച്ച് കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് ദക്ഷിണഭാരതം മുഴുവന്‍ സഞ്ചരിച്ച് മറ്റുദ്രാവിഡഭാഷകളിലും വിജ്ഞാനശാഖകളിലും നല്ല അവഗാഹം സമ്പാദിച്ചു. സംസ്‌കൃതം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളും എഴുത്തച്ഛനു നല്ല വശമായിരുന്നു എന്നു തെളിവുണ്ട്. ബഹുമുഖപണ്ഡിതനായിരുന്ന എഴുത്തച്ഛന് അമ്പലപ്പുഴ രാജാവിന്റെ സദസ്സിലും ഉന്നതസ്ഥാനം ലഭിച്ചിരുന്നു. വേദശാസ്ത്രങ്ങളും വേദാന്തവും നന്നായി ഗ്രഹിച്ച എഴുത്തച്ഛന്‍ ഭക്തിയുടെ പരകോടിയില്‍ എത്തിയ പരമാചാര്യനായിരുന്നു.

ബ്രാഹ്മണമേധാവിത്വം കൊടികുത്തിവാണിരുന്ന കാലത്താണ് എഴുത്തച്ഛന്‍ ഇതൊക്കെ സമ്പാദിച്ചത്. അന്നു ശൂദ്രനു വേദപഠനം നിഷിദ്ധമായിരുന്നു. മേലാളന്മാരായ ബ്രാഹ്മണര്‍ ”എഴുത്തച്ഛന്റെ ചക്കില്‍ എത്രയാട്ടും?” എന്ന് പരിഹസിച്ചു ചോദിച്ചതായും ”നാലും ആറും ആടും” എന്നു മറുപടി കൊടുത്തതായും ഐതിഹ്യമുണ്ട്. എഴുത്തച്ഛന് നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും വശമായിരുന്നു എന്നു സൂചന. കൂടുതല്‍ കഥകള്‍ക്ക് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യകഥകള്‍ നോക്കുക.

കൃതികള്‍

അദ്ധ്യാത്മരാമായണം, ഭാരതം, ഭാഗവതം എന്നീ കിളിപ്പാട്ടുകള്‍, ഹരിനാമകീര്‍ത്തനം എന്നിവ എഴുത്തച്ഛന്റെ കൃതികള്‍ തന്നെയെന്നു സ്ഥാപിച്ചിട്ടുണ്ട്. രാമായണം-ഇരുപത്തിനാലു വൃത്തം, ശിവപുരാണം എന്നിവയുടെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നു. കേരളീയരുടെ ആചാര്യകവി എഴുത്തച്ഛനാണെന്നും കൂടുതല്‍ പ്രചാരം നേടിയത് രാമായണമാണെന്നതിനും തര്‍ക്കമില്ല. മഹാപണ്ഡിതനായി രുന്ന മേല്പത്തൂര്‍ നാരായണഭട്ടതിരി എഴുത്തച്ഛന്റെ അഭിപ്രായപ്രകാരമാണ് നാരായണീയം രചിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.

സര്‍വരും, ആദരിച്ചിരുന്ന, അനേകം ശിഷ്യഗണങ്ങളുണ്ടായിരുന്ന തുഞ്ചത്താചാര്യന്‍ നമ്മു ടെ ഭാഷയെ സം സ്‌കരിക്കുന്നതി ലും വളര്‍ത്തുന്നതിലും സംസ്‌കാരവും ഭക്തിയും വികസിപ്പിക്കുന്നതിലും പ്രധാനപ ങ്കുവഹിച്ച ആത്മസാക്ഷാത്കാരം നേടിയ മഹാത്മാവായിരുന്നു. അ ജ്ഞാനികളായ മലയാളികള്‍ ജ്ഞാനവും മു ക്തിയും നേടട്ടെയെന്ന ഉദ്ദേശ്യത്തോടെയാണ് രാ മായണം നിര്‍മിച്ചത്.

കിളിപ്പാട്ട്

കിളിപ്പാട്ട് എന്ന പുതിയ കവിതാപ്രസ്ഥാനം ആരംഭിച്ചത് എഴുത്തച്ഛനാണ്. വളരെ ലളിതവും മനോഹരവുമായ കേക, കാകളി, കളകാഞ്ചി തുടങ്ങിയ നാടന്‍ വൃത്തങ്ങളില്‍ എഴുത്തച്ഛന്‍ കിളിയെക്കൊണ്ട് കഥപറയിച്ചപ്പോള്‍ അത് മലയാളിയുടെ മനസ്സിലും ചുണ്ടത്തും സ്ഥാനം പിടിച്ചു. അതിവേഗം പ്രചാരം ലഭിച്ച രാമായണവും ഹരിനാമകീര്‍ത്തനവും മറ്റും നിത്യവും ഗൃഹങ്ങളില്‍ പാരായണം ചെയ്യപ്പെട്ടു. അക്ഷരാഭ്യാസമില്ലാത്തവര്‍പോലും ഇവ പാടിപ്പഠിച്ചു. കേരളത്തില്‍ ഭക്തിപ്രസ്ഥാനം തഴച്ചുവളര്‍ന്നു.

സംസ്‌കൃത വൃത്തത്തില്‍ എഴുതിയില്ലെങ്കില്‍ കവിതയാകില്ല എന്ന ധാരണയാണ് എഴുത്തച്ഛന്റെ പൈങ്കിളി തിരുത്തിക്കുറിച്ചത്. ഭാഷയും എഴുത്തച്ഛന്‍ നവീകരിച്ചു. മണിപ്രവാളത്തെ ശുദ്ധനാടന്‍ മലയാളവുമായി സംയോജിപ്പിച്ചപ്പോള്‍ മലയാളഭാഷ പുതുജീവനോടെ തഴച്ചുവളരാന്‍ തുടങ്ങി. അതുകൊണ്ടാണ് എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിളിക്കുന്നത്. കിളിയെക്കൊണ്ടു കഥപറയിക്കുന്ന രീതിയാണ് കിളിപ്പാട്ട്. പൈങ്കിളിയെ വിളിച്ച് പാലും തേനുമൊക്കെത്തരാം എന്നു വാഗ്ദാനം ചെയ്ത് കഥ പയാന്‍ അഭ്യര്‍ത്ഥിക്കുകയും കിളികഥ പറയുകയും ചെയ്യുന്നു.

ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ!

ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ

ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ

ശ്രീരാമസ്മൃതിയൊടെ പറഞ്ഞുതുടങ്ങിനാള്‍

ഓരോ കാണ്ഡവും തീരുമ്പോള്‍ കിളിപറഞ്ഞു നിറുത്തുകയും കവിയുടെ അപേക്ഷപ്രകാരം അടുത്ത കാണ്ഡം പാടിത്തുടങ്ങുകയും ചെയ്യുന്നു. എന്തുകൊണ്ടാണിങ്ങനെ കിളിയെക്കൊണ്ടു പാടിച്ചത് എന്നതിനു വ്യക്തമായ ഒരുത്തരമില്ല. പലരും പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭഗവാന്‍ തത്തയുടെ രൂപത്തില്‍വന്ന് എഴുത്തച്ഛന് ജ്ഞാനോപദേശം ചെയ്തുവെന്നും അതുകൊണ്ടാണ് കിളിയെക്കൊണ്ടു കഥപറയിച്ചതൊന്നും ഒരഭിപ്രായമുണ്ട്.

ശുകമഹര്‍ഷിയാണല്ലോ സംസ്‌കൃതത്തില്‍ ഭാഗവതമുള്‍പ്പടെ പല പുരാണങ്ങളും പറഞ്ഞത്. അദ്ദേഹത്തെ സ്മരിച്ചുകൊണ്ടാണ് ഈ രീതി ആവിഷ്‌കരിച്ചതെന്ന് മറ്റൊരഭിപ്രായം. വിദ്യാദേവതയായ സരസ്വതി ദേവിയുടെ കൈയിലിരിക്കുന്ന പൈങ്കിളിയെയാണു വിളിച്ചു കഥ പറയിക്കുന്നത് എന്നു ചിലര്‍. താന്‍ വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നും സംസ്‌കൃതത്തിലെ പുരാണേതിഹാസങ്ങള്‍ പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിവില്ലെന്നും ഏറ്റവും വിനയാന്വിതനായി സമ്മതിച്ചുകൊണ്ട് കിളിയെക്കൊണ്ടു കഥ പറയിച്ചതാകാം എന്നു പറയുന്നവരുമുണ്ട്. എഴുത്തച്ഛന്റെ ”മാനസപത്മത്തില്‍ വാഴും പൈങ്കിളിപ്പെണ്ണിനെ”ക്കൊണ്ട് രാമായണവും ഭാരതവും ഭാഗവതുമൊക്കെ പാടിച്ചുവെന്നു മാത്രം നമുക്കു തീരുമാനിക്കാം.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.