Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഫലമീ തീരദേശയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2015, 09:57 am IST
in Vicharam

2015 മെയ് മാസം ആറിന് കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്ക് ഭാരതീയ മത്‌സ്യപ്രവര്‍ത്തകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു തീരദേശയാത്ര നടത്തുകയുണ്ടായി. നമ്മുടെ തീരദേശം പലപല കാരണങ്ങളാല്‍ അശാന്തമാണ്. എല്ലാവിധ രാഷ്‌ട്രദ്രോഹ പ്രവര്‍ത്തനങ്ങളും തുടങ്ങുന്നത് അവിടെനിന്നാണ്.

എഡി 1492 ല്‍ വാസ്‌ക്കേഡ ഗാമ എന്ന പോര്‍ട്ടുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വന്നതോടെ തുടങ്ങിയതാണ് തീരദേശത്തിന്റെ ദുരന്തം. അതിനുമുമ്പേ അറബികളുമായുള്ള വ്യാപാരബന്ധം ഉണ്ടായിരുന്നു. അതുമൂലം സംഭവിച്ച മാരകമായ അനുഭവങ്ങള്‍ ജനതക്ക് മറക്കാവുന്നതല്ല. പോര്‍ട്ടുഗീസുകാരുടെ വരവോടുകൂടി തീരദേശജനതയുടെ തനതു ജീവിതശൈലിയെ മാറ്റിമറിച്ചു. ഇസ്ലാമും ക്രിസ്ത്യാനിയും കൂടി പരസ്പരം മത്‌സരിച്ചുകൊണ്ട് കേരളത്തിന്റെ തീരം അഹൈന്ദവമാക്കാനുള്ള ഹീനകൃത്യങ്ങള്‍ തുടങ്ങി. അതിന്റെ ഫലമായി കേരളത്തിന്റെ വടക്കന്‍ തീരങ്ങളില്‍ ഇസ്ലാമും കൊടുങ്ങല്ലൂര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗങ്ങളില്‍ പോര്‍ട്ടുഗീസ് പാതിരിമാരും നടത്തിയ മതപരിവര്‍ത്തനവും കൂട്ടക്കൊലയുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി.

ഹിന്ദു മത്‌സ്യപ്രവര്‍ത്തകര്‍ മാത്രമുണ്ടായിരുന്ന കേരളതീരം ഇന്ന് ഏതാണ്ട് അഹൈന്ദവമായി മാറി. ചില ചെറുതുരുത്തുകള്‍ പോലെ അവിടവിടെ കുറച്ചു ഹിന്ദുക്കള്‍ ഈ ദുരന്തങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് ഇന്നും ജീവിക്കുന്നു. അവരെകൂടി തുരത്തുവാനുള്ള അന്തര്‍ദേശീയ ഗൂഢാലോചനക്കു സഹായകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞ 65 കൊല്ലക്കാലത്തെ കോണ്‍ഗ്രസിന്റെ ഭരണകൂടത്തിനു കഴിഞ്ഞു. അതിന്റെ ഫലമായിരുന്നു 1967 ലെയും 1985 ലെയും പൂന്തുറക്കലാപം. അതോടെ തിരുവനന്തപുരത്തെ പൂന്തുറ കടലോരം തീര്‍ത്തും അഹൈന്ദവമായി. അതുപോലെതന്നെ വടക്ക് ചാവക്കാട് മുതല്‍ കാസര്‍കോടുവരെ പല പ്രദേശങ്ങളും അഹൈന്ദവമായി മാറി. താനൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അവസാനം ചേര്‍ത്തല തൈക്കലും, 2003 ല്‍ മാറാടും അരങ്ങേറിയ അരുംകൊലകളും അതിന്റെ തുടര്‍ച്ചയാണ്.

ഈ സന്ദര്‍ഭത്തിലാണ് മതേതരന്മാര്‍ പാവപ്പെട്ട ഹിന്ദു മത്‌സ്യപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ചില യാത്രകള്‍ നടത്തിയത്. ആ യാത്രകളില്‍ ഉടനീളം അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിനെയും കരിവാരി തേക്കുവാനുള്ള ശ്രമമാണ് നടത്തിയത്. ആ കളളപ്രചാരണങ്ങള്‍ക്കു മറുപടി കൊടുക്കുവാന്‍ വേണ്ടിയാണ് മത്‌സ്യപ്രവര്‍ത്തസംഘം ഇപ്രകാരം ഒരു യാത്ര നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വിദേശകുത്തകകള്‍ക്കു ഭാരതത്തിന്റെ കടല്‍ തീറെഴുതി എന്നാണീ കൂട്ടര്‍ പ്രചരിപ്പിച്ചത്. നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒരു കപ്പലിനുപോലും ഈ നേരംവരെ ലെസന്‍സ് കൊടുത്തിട്ടില്ല.

കോണ്‍ഗ്രസ് സര്‍ക്കാരാണ് ആദ്യമായി 1992 ല്‍ വിദേശകപ്പലുകള്‍ക്ക് ലൈസന്‍സ് കൊടുത്തുകൊണ്ട് കടല്‍ കുത്തകകള്‍ക്കു തീറെഴുതിയത്. അതിനെതിരെ ഭാരതീയ ജനതാപാര്‍ട്ടിയുടെ മുന്‍പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി ആയിരുന്നു ഭാരത പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത്. അതിനോടനുബന്ധിച്ച് സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘം, ഭാരതീയ ജനതാപാര്‍ട്ടി, ഭാരതീയ മത്‌സ്യപ്രവര്‍ത്തകസംഘം മുതലായ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഭാരതത്തിന്റെ പശ്ചിമ, പൂര്‍വ്വ, ദക്ഷിണ സമുദ്രതീരങ്ങളില്‍ ഐതിഹാസികമായ സമരം നടത്തി. അതിന്റെ ഫലമായി പി. മുരാരി അധ്യക്ഷനായി ഭാരതസര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചു. മത്‌സ്യമേഖലയുടെ സമഗ്രവികസനത്തെക്കുറിച്ചും മത്‌സ്യപ്രവര്‍ത്തകരുടെ ക്ഷേമത്തെക്കുറിച്ചും മറ്റും പഠിച്ച് മുരാരി കമ്മറ്റി 1997 ല്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും സ്വാഗതം ചെയ്ത മുരാരി കമ്മറ്റി റിപ്പോര്‍ട്ട് നാളിതുവരെ നടപ്പിലാക്കാതെയാണ് 2013 ല്‍ മീനാകുമാരിയെ 2004 ലെ മത്‌സ്യനയം പുനഃപരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ചത്. നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചതും ഭാരതീയ ജനതാപാര്‍ട്ടി ഒഴികെ എല്ലാ പാര്‍ട്ടികളുംകൂടി അംഗീകരിച്ചതുമായ 908 വിദേശ കുത്തകകപ്പലുകള്‍ക്ക് പുറമെ 270 കപ്പലുകള്‍ക്കുകൂടി ലൈസന്‍സ് കൊടുക്കണമെന്നും ഭാരത മത്‌സ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ വിദേശികളെ ഭീമമായ ശമ്പളത്തോടുകൂടി നിയമിക്കണമെന്നും മറ്റും പറഞ്ഞുള്ള റിപ്പോര്‍ട്ടാണ് മീനാകുമാരി തയ്യാറാക്കിയത്. ആ റിപ്പോര്‍ട്ട് കൊടുക്കുന്ന സമയത്ത് യുപിഎ സര്‍ക്കാര്‍ മാറിപ്പോയി. അങ്ങനെ ആ റിപ്പോര്‍ട്ട് പുതിയ കേന്ദ്രസര്‍ക്കാര്‍ വാങ്ങേണ്ടിവന്നു. ഇതാണ് സത്യം.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ തൊട്ടതിനെല്ലാം പഴിചാരുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ കഴിഞ്ഞ 50 കൊല്ലമായി മാറിമാറി ഇവിടെ ഭരിക്കുകയാണ്. ഈ കാലഘട്ടത്തിലെ കേരള ബജറ്റുകള്‍ പരിശോധിച്ചാല്‍ മത്‌സ്യമേഖലയോടും മത്‌സ്യപ്രവര്‍ത്തകരോടും ഈ രണ്ട് മുന്നണികളും കാണിച്ചിട്ടുള്ള അവഗണന വ്യക്തമാകും. മത്‌സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനില്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെ അംഗങ്ങള്‍ അപേക്ഷ കൊടുത്തുകാത്തിരിക്കുന്നു.

ബാങ്കുകള്‍ക്ക് പണം കൊടുക്കാത്തതുമൂലം ബാങ്കുകള്‍ മത്‌സ്യപ്രവര്‍ത്തകര്‍ക്കു ജപ്തിനോട്ടീസയക്കുന്നു. സുനാമി ദുരന്തം ഏറ്റവും കൂടുതലുണ്ടാകുന്നത് ആലപ്പുഴ ജില്ലയിലാണ്. ഏറ്റവും കുറവ് സുനാമി ദുരിതാശ്വാസനിധി അനുവദിച്ചതും ആലപ്പുഴക്കാണ്. സുനാമി നിധി വകമാറ്റി ചെലവഴിച്ച കാര്യത്തില്‍ രണ്ട് മുന്നണി സര്‍ക്കാരുകളും ഒരുപോലെയാണ്. കേന്ദ്രം അനുവദിച്ചുകൊടുത്ത പണം ഉപയോഗിച്ചു ചില കാര്യങ്ങള്‍ നടത്തിയതല്ലാതെ കേരളം ഒന്നും മത്‌സ്യപ്രവര്‍ത്തകര്‍ക്കുവേണ്ടി ചെയ്തിട്ടില്ല.

വന്‍കിട മത്‌സ്യകയറ്റുമതി സ്ഥാപനങ്ങള്‍ക്ക് സെസ്സ് ഇളവ് ചെയ്തുകൊടുത്തുകൊണ്ടും സെസ്സ് ഈടാക്കാതെയും മത്‌സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ പാപ്പരാക്കിയതും, മത്‌സ്യത്തൊഴിലാളികള്‍ക്കുള്ള തുഛമായ പെന്‍ഷന്‍ തുക കുടിശിക വരുത്തിയതും ഇക്കൂട്ടരാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരുകളില്‍ എ.കെ. ആന്റണി, വയലാര്‍ രവി ഉള്‍പ്പെടെ എട്ടുപേരുണ്ടായിട്ടും കെ.വി. തോമസ് സിവില്‍ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്തിട്ടും മത്‌സ്യപ്രവര്‍ത്തകര്‍ക്ക് മണ്ണെണ്ണക്ക് ഒരു ക്വാട്ട അനുവദിക്കാന്‍പോലും കഴിഞ്ഞില്ല. കഴിഞ്ഞ പത്തുകൊല്ലം ഇവര്‍ തുടര്‍ച്ചയായി ഭരിച്ചിട്ടും മുരാരി കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ല.

മത്‌സ്യപ്രവര്‍ത്തകര്‍ക്കു ഭവനനിര്‍മാണം നടത്താന്‍ തീരപരിപാലന നിയമം തടസമായിരിക്കേ വന്‍കിട റിസോര്‍ട്ടുകളും ഹോട്ടലുകളും അനുസ്യുതം പണിയാന്‍ അനുമതി കൊടുക്കുന്നു.

വേമ്പനാട്ട് കായല്‍ അനധികൃതമായി കയ്യേറി റിസോര്‍ട്ടു പണിഞ്ഞത് പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍ അത് പൊളിക്കരുതെന്നു പറഞ്ഞു മുഖ്യമന്ത്രിക്ക് കത്തെഴുതിയതും ഈ രണ്ട് മുന്നണിയിലുംപെട്ട എംഎല്‍എമാരാണ്. ഇത്രയേറെ പാവപ്പെട്ട മത്‌സ്യപ്രവര്‍ത്തകരെ ദ്രോഹിച്ച ഈ മുന്നണികളാണ് ഒരു ദ്രോഹവും ചെയ്യാത്ത നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്.

ഈ സത്യം തീരദേശ ജനതയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ യാത്രയുടെ നേട്ടം. അതുപോലെതന്നെ തീരദേശത്ത് റിയല്‍ എസ്‌റ്റേറ്റ് മാഫിയാ നടത്തുന്ന ലാന്‍ഡ് ജിഹാദ്, നാട്ടില്‍ എല്ലായിടത്തും നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനം, ലൗ ജിഹാദ്, കള്ളക്കടത്ത് എന്നിവക്കെതിരെയും ജാഗരൂകരായിരിക്കണമെന്നും തീരദേശ ജനതയെ ഉല്‍ബോധിപ്പിക്കാന്‍ കഴിഞ്ഞു.

ഭാരതീയ മത്‌സ്യപ്രവര്‍ത്തക സംഘത്തിന്റെ ഈ കഴിഞ്ഞ യാത്ര ഒരു തുടക്കം മാത്രമാണെന്നും ദേശീയ സുരക്ഷക്കും തീരദേശ ജനതയുടെ പുരോഗതിക്കും അവര്‍ ജനിച്ച മണ്ണില്‍ത്തന്നെ ജീവിക്കാനുള്ള അവകാശത്തിനും സ്വതന്ത്രമായി ഭാരതത്തിന്റെ അധീനതയിലുള്ള സമുദ്രത്തില്‍ കുലത്തൊഴിലായ മത്‌സ്യബന്ധനംനടത്തി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഈ സമരയാത്രകള്‍ തുടരുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.