Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദിരാമായണവും മഹാഭാഗവതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2015, 06:28 pm IST
in Samskriti

ശ്രീവേദവ്യാസന്‍ ഭാഗവതം രചിക്കാന്‍ ആധാരമായി സ്വീകരിച്ചത് ചതുശ്ലോകീ ഭാഗവതാണ്. ശ്രീമദ് ഭാഗവതത്തില്‍ ഈ ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ നാലുശ്ലോകങ്ങളും ബ്രഹ്മാവു രചിച്ച ആദിരാമായണത്തിലുള്ളതായി ആനന്ദരാമായണത്തില്‍ പറയുന്നു. അതു സംഭവിക്കാവുന്നതുമാണ്. ഈ ശ്ലോകങ്ങള്‍ മഹാവിഷ്ണു ബ്രഹ്മാവിനുപദേശിച്ചതാണെന്ന് ഭാഗവതം.

ആദിയില്‍ വിഷ്ണുവിന്റെ നാഭിയില്‍ നിന്നുണ്ടായ കമലത്തില്‍ ബ്രഹ്മാവുത്ഭവിച്ചു. കുറേനാള്‍ താനാരാണെന്നും എവിടെനിന്നുണ്ടായി, എന്താണു ചെയ്യേണ്ടത് എന്നൊന്നും ബ്രഹ്മാവിനറിയില്ലായിരുന്നു. സൃഷ്ടിക്കു സമയമായപ്പോള്‍ പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥസ്വരൂപം അറിയാന്‍ സഹായിക്കുന്ന സമ്യക്ജ്ഞാനമില്ലാതെ കുഴങ്ങി. അപ്പോള്‍ ഉള്ളില്‍നിന്നും തപ… തപ… തപ… എന്നു മുഴങ്ങിക്കേട്ടു. ബ്രഹ്മാവിന്റെയുള്ളില്‍ അന്തര്‍യാമിയായിരുന്ന പരംപൊരുള്‍ തന്നെയാണ് ശബ്ദിച്ചത്. ബ്രഹ്മാവ് തപസ്സുചെയ്യാന്‍ തുടങ്ങി. ആയിരം ദിവ്യസംവത്സരം ഘോരമായ തപസ്സ്. ഒടുവില്‍ ഭഗവാന്‍ വിഷ്ണു പ്രത്യക്ഷനായി. എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു സൃഷ്ടി നടത്താന്‍ ഭഗവാന്റെ സ്ഥൂല സൂക്ഷ്മ രൂപങ്ങള്‍ വ്യക്തമാക്കിത്തരണം എന്നാണ് ആവശ്യപ്പെട്ടത്. സന്തുഷ്ടനായ ശ്രീഹരി സൃഷ്ടിക്കുകാരണമായ ഭഗവദ്‌സ്വരൂപം, പരിണാമം, ശക്തി, ഗുണകര്‍മ്മങ്ങള്‍ എന്നിവയൊക്കെ ഗ്രഹിക്കാനുതകുന്ന ആത്മജ്ഞാനവും വൈകുണ്ഠദര്‍ശനവും നല്‍കിയനുഗ്രഹിച്ചു. നാലു ശ്ലോകങ്ങളിലൂടെയാണ് ഈ ജ്ഞാനം നല്‍കിയത്.

അഹമേവാസ മേവാഗ്രേ നാന്യത് സദസത്പരം

പഞ്ചാദഹം യാദേച്ച യോളവശിഷ്യതേ സോള സ്മൃഹം

(സൃഷ്ടിക്കുമുമ്പ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് സ്ഥൂലസൂക്ഷ്മങ്ങളും അതിനുകാരണമായ പ്രകൃതിയുമൊന്നുമില്ലായിരുന്നു. സൃഷ്ടിക്കുശേഷവും ഞാന്‍ മാത്രമേയുള്ളൂ. ഒടുവില്‍ അവശേഷിക്കുന്നതും ഞാന്‍ മാത്രമായിരിക്കും.)

ഋതേര്‍ത്ഥംയത്പ്രീതിയേത ന പ്രതിയേത ചാത്മനീ

തദ്വിദ്യാത്മനോ മായാം യഥാഭാസോ യഥാ തമഃ

(അരൂപിയാണെങ്കിലും മനോഗോചരമായ ഒന്നാണ് മായ. പ്രപഞ്ചം എന്നൊന്ന് യഥാര്‍ത്ഥത്തില്‍ ഇല്ലെങ്കിലും അതിനെക്കാണുന്ന മായ ആത്മാവിനെക്കാണുന്നില്ല. സൂര്യനില്‍ ഇല്ലാത്ത അന്ധകാരം സൂര്യന്‍ ഇല്ലാത്തപ്പോള്‍ കാണുന്നതുപോലെ)

യഥാ മഹാന്തി ഭൂതാനി ഭതേഷുച്ചാവചേഷ്യനു

പ്രവിഷ്ടാന്യപ്രവിഷ്ടാനി യഥാ തേഷു ന തേഷ്യഹം

(ലഘുവായതും മഹത്തായതുമായ ഭൗതികപദാര്‍ത്ഥങ്ങളില്‍ പഞ്ചഭൂതങ്ങള്‍ കാരണരൂപത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി തോന്നുന്നുവെങ്കിലും വാസ്തവത്തില്‍ അവയക്കൊന്നിനും ആ വസ്തുക്കളില്‍ പ്രവേശനം ലഭിക്കുന്നില്ല. അതുപോലെ ഞാനും സകല പ്രാണികളിലും ആത്മരൂപത്തില്‍ വര്‍ത്തിക്കുന്നതായി തോന്നുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഞാന്‍ അവയില്‍ നിന്നു ഭിന്നമാണ്.

ഏതാവദേവ ജിജ്ഞാസ്യം തത്ത്വജിജ്ഞാസുനാത്മനാ

അന്വയ വൃതിരേകാഭ്യാം യത്സ്യാത് സര്‍വ്വത്ര സര്‍വ്വദാ

(അന്വയവ്യതിരേകഭാവംകൊണ്ട് ശാശ്വതവും സര്‍വ്വവ്യാപിയുമായ ഒരു തത്ത്വം അനുഭവപ്പെടുന്നു. ആത്മത്ത്വം അറിയാനാഗ്രഹിക്കുന്നവര്‍ അതു മനസ്സിലാക്കണം. നിശ്ചലസമാധികൊണ്ട് നീ എന്റെ ഈ തത്ത്വം മനനം ചെയ്യണം. ഓരോ കല്പത്തിലും നീ വിവിധങ്ങളായ സൃഷ്ടികള്‍ നടത്തുമെങ്കിലും ഇതറിയുന്ന നിനക്ക് പിന്നെ മോഹഭംഗം ഉണ്ടാവുകയില്ല.)

മഹാവിഷ്ണു ബ്രഹ്മാവിനുപദേശിച്ച ഈ ആത്മതത്ത്വം ആദിരാമായണരചനയ്‌ക്കു പ്രേരകമായി. ഈ ശ്ലോകങ്ങളെ അവയിലുള്‍പ്പെടുത്തി. പിന്നീട് വ്യാസഭഗവാന് മഹാഭാഗവതരചയ്‌ക്കും ഇത് പ്രേരകമായിത്തീര്‍ന്നു. അതായത് പരമാത്മത്ത്വം തന്നെയാണ് രാമന്‍. അതുതന്നെ കൃഷ്ണനും. രാമനും കൃഷ്ണനും തമ്മില്‍പേരില്‍ മാത്രമേ വ്യത്യാസമുള്ളൂവെന്നു സാരം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.