അനേകര്‍ ഒത്തുചേര്‍ന്നു സ്തുതിക്കുന്നു. കീര്‍ത്തിക്കുന്ന വിളികള്‍ക്ക് രൂപമില്ല ഭാവമില്ല.ആദിയില്‍ നാദബ്രഹ്മജ്ഞാനമാണ് എല്ലാ സ്ഥൂലരൂപങ്ങളുമായി ജന്മമെടുത്തത്. ഓങ്കാരജ്ഞാനമായ ആ നാദബ്രഹ്മം സര്‍വ്വ സൃഷ്ടികളിലും നിലനിന്നുകൊണ്ട് ഈശ്വരഹിതാനുവര്‍ത്തികളായി നിലനിന്ന് മഹനീയ ജന്മമായ ശ്രേഷ്ഠമായ മനുഷ്യജന്മമായി.
മഹത്വം, ഭാഗ്യം, സ്വസ്ഥത ഇവ ഉള്ളടക്കം ചെയ്തു. അറിവാനുള്ള ബ്രഹ്മ്ജ്ഞാന രഹസ്യം ബോദ്ധ്യപ്പെടുന്നില്ലെന്നുള്ളതറിഞ്ഞ് പരമാചാര്യനായി പരമഗുരുവായി അവതാരമായി ഉദയം ചെയ്തറിയിക്കുന്നു.
അറിവുള്ളവര്‍ക്കേ അതു ഗ്രഹിക്കാന്‍ കഴിയൂ. അറിവുള്ളവരേ ഉന്നതരായിത്തീരൂ. സങ്കല്‍പം, പ്രാര്‍ത്ഥന, ഉപവാസം, തപസ്സ് ഇവ ഉള്ളവാരിയിരിക്കുക. അവതാരഗുരുവിന്റെ പരിശോധനയില്‍ കുറവു കണ്ടാല്‍ കരുണ ചൊരിയുവാന്‍ പ്രയാസമാണ്. അവിടുന്ന് ഭക്തകുലങ്ങള്‍ക്ക് പതിയുമാണ്.
















