Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍- 42

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2015, 09:38 pm IST
in Samskriti

മനസ്സു നശിച്ച് കേവലനായിക്കഴിഞ്ഞ ഞാന്‍ ബ്രഹ്മസംജ്ഞമായ നിര്‍മ്മല പദത്തിലെത്തിക്കഴിഞ്ഞു. മന:ശുദ്ധി, ഊര്‍ജ്ജ സ്വലത, സദ്രുപത, സര്‍വപ്രിയത ജ്ഞാന നിഷ്ഠത, ആനന്ദസ്വരൂപത, നിര്‍വികാരത, പുണ്യകര്‍മ്മ സന്തുഷ്ടി, പൂര്‍ണ്ണത, ഉദാരത, സര്‍വാത്മകത, നിര്‍ഭയത തുടങ്ങിയ അഭ്യൂദയങ്ങള്‍ എന്നെ അനുഗ്രഹിക്കുന്നു. ഉദ്ദാലകന്‍ വിശുദ്ധമായ ബുദ്ധിവികാസത്താല്‍ ഇപ്രകാരം നിര്‍ണ്ണയിച്ച് അര്‍ദ്ധോന്മീലിത നേത്രനായി പതമാസനമുറപ്പിച്ചിരുന്നു. ബ്രഹ്മരന്ധ്രത്തില്‍ മണിമുഴക്കം വ്യാപിക്കുന്ന വിധത്തില്‍ ഉറക്കെ ഓങ്കാരധ്വനി മുഴക്കി.

ഉടനെ ഉദ്ദാലകന്റെ സ്വരൂപ ചൈതന്യം ഓങ്കാരത്തെ അനുസരിച്ച് ഊര്‍ദ്ധ്വമുഖമായി നിര്‍മ്മല രൂപത്തില്‍ വ്യാപിക്കുകയും മൂന്നുമാത്രകളുള്ളതായ ഓങ്കാരത്തിന്റെ സമവും നിശ്ചലവുമായ പ്രാണവായുവോടുകൂടിയ ഭാഗം അകാരം സ്ഫുടധ്വനിയായി ശരീരത്തെ ശബ്ദായമാനമാക്കുകയും ചെയ്തു. അപ്പോള്‍ രേചകം എന്ന പ്രാണനിഷ്‌ക്രമണം ഉണ്ടായി രോചകത്താല്‍ സമാഹൃദമായ പ്രാണവായു ചിദ്രൂപ ചൈതന്യത്താല്‍ പൂരിതമായ ആകാശത്തില്‍ നിരുദ്ധമായി സ്ഥിതി ചെയ്തു.

പ്രാണവായുവിന്റെ നിഷ്‌ക്രമണ സംഘര്‍ഷണം നിമിത്തം ഹൃദയാഗ്നി ഊതി പെരുകി കത്തി പാപരൂപമായ ശരീരത്തെ ദഹിപ്പിച്ചു. അനന്തരം മഹര്‍ഷി രേചകം ഹേതുവായിട്ട് മനസ്സിനു സമസ്ഥിതിഭവിക്കവെ പ്രണവത്തിന്റെ രണ്ടാം അംശമായ ഉകാരത്തെ ധ്യാനിച്ചു അപ്പോള്‍ ചലന രഹിതമായ കുംഭകമെന്ന പ്രാണക്രമം ഉണ്ടായി. ഉള്ളിലും പുറത്തും മേലും കീഴും ദിക്കുകളിലും പ്രാണങ്ങള്‍ക്ക് ക്ഷോഭം ഭവിക്കാതെ ശരീരമാകെ വായുനിറഞ്ഞു നിന്നു. പ്രണവത്തിന്റെ രണ്ടാമത്തെ പ്രണവക്രമവും ഇച്ഛാമാത്രമായിരുന്നു.

അനന്തരം പ്രശാന്തിയെ നല്‍കുന്ന മൂന്നാമത്തെ അംശമായ മകാരത്തെ ധ്യാനിക്കവെ പൂരകമെന്ന പ്രാണക്രമം ഭവിച്ചു. പൂരിപ്പിക്കുകയെന്ന അര്‍ത്ഥത്തിലാണ് പൂരകമെന്ന പേരുണ്ടായത്. ഈ സമയത്ത് പ്രാണവായുക്കള്‍ ആകാശസ്ഥമായ ജീവചിത്തില്‍ ഭാവിതമായ അമൃതത്തിന്റെ മധ്യത്തില്‍ പ്രവേശിച്ച് ഹിമസ്പര്‍ശന തുല്യമായ ശൈത്യത്തെപ്രാപിച്ചു ധൂമങ്ങള്‍ തണുത്ത് മേഘങ്ങളാകുന്നതു പോലെ ആകാശസ്ഥമായ വായുക്കള്‍ ഉരുക്കൂടിയ ചന്ദ്രബിംബമായിത്തീര്‍ന്നു.

ശീതളകലകളാല്‍ സമ്പൂര്‍ണ്ണമായ ആ ചന്ദ്രബിംബത്തില്‍ പ്രാണവായുക്കള്‍ അമൃതധാരാരൂപത്തില്‍ പരിണമിക്കുകയും ആ ധാരകള്‍ ശരീരഭസ്മത്തില്‍ പതിക്കുകയും ചെയ്തു. അപ്പോള്‍ ഉദ്ദാലകന്റെ ദേഹം നാലു തൃക്കൈകളോടുകൂടിയ വിഷ്ണുവിന്റെ രൂപം പോലെ ശോഭിച്ചു. ക്ഷണത്തില്‍ തന്നെ പിയൂഷമയങ്ങളായ പ്രാണങ്ങള്‍ ആ ശരീരത്തെ പൂരിപ്പിച്ച് കണ്ഡലീനിശക്തിയെ ഉണര്‍ത്തി. പത്മാസനസ്ഥനായ മുനി ഉടനെ ദേഹശക്തിയെ ഉറപ്പിച്ചിട്ട് അഞ്ചിന്ദ്രിയങ്ങളേയും ബന്ധിച്ചു. കണ്ണുകള്‍ രണ്ടും കരിമിഴിയില്‍ ഇളകാതെ സന്ധ്യാകാല പന്തങ്ങള്‍ പോലെ പകുതിയടച്ചു. മൗനിയായി ഉച്വാസനിശ്വാസ നിയമാനുരൂപമായ പ്രശാന്തത മുഖത്തില്‍ പ്രകാശിപ്പിച്ചു.

അങ്ങിനെ ധീരനായി ബാഹ്യവിഷയങ്ങളെയെല്ലാം നിശ്ശേഷം ത്യജിച്ച് മനോവാസനാരൂപങ്ങളായ വിഷയങ്ങളേയും വൃത്തിജ്ഞാനത്തേയും നശിപ്പിച്ചു. അനന്തരം സംയമത്തെ പ്രാപിച്ചു മനസ്സിനെ പ്രത്യാഹാരാദികളാല്‍, നിയന്ത്രിച്ച സ്വച്ഛമേഘംപോലെ സൗമ്യനായി സ്ഥിതിചെയ്തു. ചിത്ത് ദൃശ്യത്തെ ഉപേക്ഷിച്ച് വിശുദ്ധ ചിന്മാത്രാരൂപമായി സ്ഥിതിചെയ്തു. അനന്തരം മഹാത്മാവായ ആ ഋഷിവര്യന്‍ സ്വരൂപസാക്ഷാല്‍കാരത്തിന് പാത്രീഭൂതനായി അകത്തും പുറത്തുമുള്ള ഇന്ദിയവ്യാപരങ്ങളെ പരിത്യജിച്ച് സര്‍വോല്‍കൃഷ്ടമായ ചിദാകാശമായി ഭവിച്ചു.

ആ നിലയില്‍ അദ്ദേഹം മധുരമധുരവും, അനന്തവും ദൃശ്യദര്‍ശ്ശന ബന്ധമില്ലാത്തതുമായ നിത്യാനന്ദമടഞ്ഞ് ജീവഭാവത്തെക്കടന്ന് ചിദാകാശ രൂപനായി സത്താസാമാന്യഭാവത്താല്‍ പരമാനന്ദമയനായിത്തീര്‍ന്നു. ഈ നില വളരെക്കാലം തുടര്‍ന്നു. അദ്ദേഹത്തിന്റെ ആത്മ ചൈതന്യം ആനന്ദത്തിനോ ദു:ഖത്തിനോ വശംവദനാകാതെ പ്രകാശസംപൂര്‍ണ്ണമായി. അദ്ദേഹം ശൈവ പദവും, ശാശ്വതവും ശുഭവും ശ്രേയസ്‌കരവുമായ ജീവന്‍ മുക്ത പദം കൈവരിച്ചു.

സിദ്ധി ഭൂമികകളായ സ്വര്‍ഗ്ഗാദിയെ തൃണവല്‍ഗണിച്ച് സമാധിയിലിരുന്ന ഉദ്ദാലകമഹര്‍ഷി കണ്ണുതുറന്നപ്പോള്‍ തന്റെ ചുറ്റും നില്‍ക്കുന്ന സിദ്ധവിദ്യാധരാന്മാരെ കണ്ടു. അവര്‍ മഹര്‍ഷിയെ വിമാനത്തില്‍ കയറി തങ്ങളുടെ കൂടെ വന്ന് കല്പാന്തം വരെ സ്വര്‍ഗ്ഗത്തില്‍ ഇഷ്ടഭോഗങ്ങള്‍ അനുഭവിച്ചു വസിക്കുന്നതിന്നായി ക്ഷണിച്ചു. ഉദ്ദാലകന്‍ അവരെ പ്രതിവന്ദനം ചെയ്ത ശേഷം അവരോട് നിങ്ങള്‍ പൊയ്‌ക്കൊള്ളുവിന്‍ എന്നു മാത്രം പറഞ്ഞു. അദ്ദേഹം അവരുടെ ആവശ്യത്തെ തള്ളുകയോ കൊള്ളുകയോ ചെയ്തില്ല.

അദ്ദേഹത്തെ കുറച്ചു നാള്‍ സേവിച്ച ശേഷം സിദ്ധവിദ്യാധരന്മാര്‍ തിരിച്ച് പോയി. ജീവന്മുക്തനായ ആ മുനി ശ്രേഷ്ഠന്‍ വനാന്തരത്തിലും മറ്റുമുനിമാരുടെ ആശ്രമങ്ങളിലുമായി സ്വച്ഛന്ദം വിഹരിച്ചു. സമാധിസ്ഥനായും അല്ലാതെയും പല സംവത്സരങ്ങള്‍ക്കു ശേഷം അദ്ദേഹം ജ്ഞാനത്തിന്റെ അഞ്ചാമത്തെപടിയില്‍ എത്തിച്ചേര്‍ന്നു.

മനസ്സിന്റെ നിരന്തരമായ നിയന്ത്രണം കൊണ്ട് പരിപൂര്‍ണ്ണ ചിത്തനായ അദ്ദേഹം ജ്ഞാനത്തിന്റെ ആറാമത്തെ ഭൂമികയിലും ചിരാഭ്യാസം കൊണ്ട് ഏഴാമത്തെ ഭൂമികയായ സത്താസാമാന്യത്തിലും എത്തിച്ചേരുന്നു. ജീവന്‍മുക്തപദം ലഭിച്ചതിനാല്‍ പ്രശാന്തഹൃദയനും സംശയങ്ങള്‍ അകന്നവനും, കര്‍മ്മ ബീജങ്ങളും ജനനപാശങ്ങളും നശിച്ചവനുമായിത്തീര്‍ന്ന്, വിശിഷ്ടവും, നിരാവരണവും, മനോരഹിതവുമായ ബ്രഹ്മദേഹധാരിയായിത്തീര്‍ന്നു.

ഇത്രയും ശ്രദ്ധിച്ചുകേട്ട രാമന്‍ ഗുരുവിനോടു ചോദിച്ചു: ഗുരുനാഥ സത്താസാമന്യകമെന്നാല്‍ എന്താണെന്ന് വിശദീകരിച്ചു തന്നാലും.

രാമാ, വസിഷ്ഠമഹര്‍ഷി തുടര്‍ന്നു. സ്വമാത്ര സത്ത അഥവാ സ്വരൂപമാത്രമായ അവസ്ഥയാണ് സത്താസാമാന്യ ശബ്ദത്തിനര്‍ത്ഥം. ഈ ദൃശ്യം ത്രികാലങ്ങളിലുമില്ലാത്തതാണെന്നാണ് പറയപ്പെടുന്നത്. ശ്രുതിയുക്തമായ അനുഭവങ്ങള്‍ തുടര്‍ച്ചയായി അനുസന്ധാനം ചെയ്യുമ്പോള്‍ മനസ്സ് തനിയെ നശിക്കുകയും, ചില്‍സാമാന്യരൂപനായ ആത്മാവിന് സത്താസാമാന്യത കൈവരുകയും ചെയ്യുന്നു.

ചിത്തവൃത്തി ദൃശ്യസംബന്ധമില്ലാതെ വിശുദ്ധമായി വാസ്തവത്തില്‍ ഇല്ലാത്ത ഒന്നുപോലെ ആത്മാവില്‍ എപ്പോള്‍ ലയിക്കുന്നുവോ അപ്പോള്‍ ആ ആത്മാവിന് സത്താസമാന്യത കൈവരുന്നു. ബാഹ്യമായോ ആഭ്യന്തരമായോ സര്‍വവും ഇല്ലാത്തതാണെന്നുള്ള ദൃഢനിശ്ചയം എപ്പോള്‍ മനസ്സ് കൈവരിക്കുന്നുവോ അപ്പോള്‍ ആത്മാവിന് സത്താസാമാന്യത കൈവരുന്നു. ഭാവനയില്ലാത്ത ബാഹ്യപ്രപഞ്ചം തനിയെ ആത്മാവില്‍ ലയിക്കുമ്പോള്‍ ആത്മാവിന് സത്താസാമാന്യത കൈവരുന്നു.

തുര്യാതീത പദമെന്ന് പ്രശസ്തമായ ഈ ജ്ഞാനാവസ്ഥയെ സ്വദേഹവിദേഹ മുക്തന്മാര്‍ക്കു മാത്രം കൈവരുന്നതാണ് ഈ ജ്ഞാന ദൃഷ്ടി പഞ്ചജ്ഞാനഭൂമാദികളാല്‍ സ്ഥിതി ചെയ്യുന്ന സമാധിസ്ഥന്മാര്‍ക്കല്ലാതെ അജ്ഞാനികള്‍ക്ക് സിദ്ധിക്കുന്നില്ല. ബ്രഹ്മര്‍ഷിമാരായ ഞങ്ങളെപ്പോലെയുള്ളവരും നാരദന്‍ തുടങ്ങിയ ദേവര്‍ഷിമാരും എന്നു വേണ്ട ബ്രഹ്മാദിത്രിമൂര്‍ത്തികള്‍ പോലും സമസ്തഭയഹരമായ ഈ മാര്‍ഗ്ഗത്തെ അവലംബിക്കുന്നു.

മഹാത്മാവായ ഉദ്ദാലകന്‍ തന്റെ പ്രാരാബ്ധം ക്ഷയിക്കുന്നതുവരെ ഇപ്രകാരം ജഗല്‍ ഗൃഹത്തില്‍ വസിച്ചു. വളരക്കാലത്തിനു ശേഷം ബന്ധങ്ങളില്‍ നിന്ന് മുക്തനായപ്പോള്‍ ഇനി ദേഹത്തെ വെടിഞ്ഞ് ഞാന്‍ വിദേഹമുക്തനായിത്തീരുമെന്ന ദൃഢനിശ്ചയത്തോടെ പര്‍വത ഗുഹയില്‍ പത്മാസനമുറപ്പിച്ച് അര്‍ദ്ധമിലീതനേത്രനായി നവദ്വാരം നിരോധം ചെയ്തു.

മനസ്സുകൊണ്ട് വിഷയങ്ങളെ ഓരോന്നായി ഉപസംഹരിച്ച് സ്വസ്വരൂപമായ ചിത്തിനെ ധ്യാനിച്ച് പ്രാണവായുക്കളെ നിരോധിച്ച് കഴുത്ത് നേര്‍ നിലയില്‍ നിവര്‍ത്തി നിര്‍ത്തി നാവിന്റെ അടിഭാഗം കൊണ്ട് അണ്ണാക്കില്‍ തൊടുവിച്ച് കണ്ഠദ്വാരം മൂടി തേജോമയമായ മുഖ പ്രകാശത്തോടെ ഉള്ളിലും പുറത്തും മേലും കീഴും ഭാവഭേദങ്ങളില്ലാതെ മനസ്സിനേയും ദൃഷ്ടിയേയും പ്രാണനിരോധത്താല്‍ നിയന്ത്രിച്ചു കൊണ്ട് സമാധിസ്ഥിതനായി..

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.