മനസ്സിന്റെ ആവേശവും ആശ്വാസത്തിനും വേണ്ടിയാണ് താരാസ്തുതിയില്‍ ആത്മാക്കള്‍ പങ്കെടുക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം മറന്ന് ഹൃദയം പരിപൂര്‍ണമായി ഭഗവാങ്കലേക്കു സമര്‍പ്പണം ചെയ്തു വേണം സ്തുതിയില്‍ പങ്കെടുക്കുവാന്‍.
അപ്പോള്‍ സര്‍വ്വേശ്വരന്‍ നമ്മുടെ ഹൃദയത്തിലേക്കു എഴുന്നള്ളി എല്ലാം നല്‍കും. പ്രതിഫലം വേണമെന്നുള്ള ആഗ്രഹത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന ഭഗവാന്‍ കേള്‍ക്കുകയില്ല. പരിപൂര്‍ണ സമര്‍പ്പണത്തോടുകൂടിയ പ്രാര്‍ത്ഥന കൊണ്ടു സത്യമായ, ശാശ്വതമായ സ്വത്തു നമുക്കു അനുഭവമാകും.
സമ്പാദകന്‍
















