ഷാര്‍ജ: മദ്യപിച്ചെത്തിയ പൈലറ്റിനെ ഷാര്‍ജയില്‍ അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ പൈലറ്റാണ് അറസ്റ്റിലായത്.
ഷാര്‍ജയില്‍നിന്നു ദല്‍ഹി വഴി കൊച്ചിയിലെത്തേണ്ട വിമാനത്തിന്റെ പൈലറ്റിനെയാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ പരിശോധനയ്‌ക്കിടെയാണു പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയത്.
















