Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണാലിയില്‍ ഹിഡുംബിക്കുമുണ്ടൊരു ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 04:38 pm IST
in Travel

ഹിമാചല്‍പ്രദേശിലെ മലയോരമേഖലയായ മണാലിയിലെ  അതിപുരാതനമായ ക്ഷേത്രമാണ് ഹിഡുംബി ദേവീ ക്ഷേത്രം തിര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ഏറെ ആകര്‍ഷിക്കന്നു. ദേവതാരു വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന വിശാലമായ വനപ്രദേശത്തിന്റെ നടുവിലാണ് ഈ ക്ഷേത്രം. പാണ്ഡവന്മാരുടെ വനവാസക്കാലത്ത് ഹിമാചല്‍പ്രദേശില്‍ വസിക്കവേ ഗോത്രവര്‍ഗക്കാരനായിരുന്ന ഹിഡുംബന്‍ എന്ന രാക്ഷസനെ ഭീമന്‍ വധിച്ചു.

ഭീമന്റെ കായികബലത്തിലും ധൈര്യത്തിലും കഴിവിലും ആകൃഷ്ടയായ സഹോദരി ഹിഡുംബി ഭീമസേനനെ വിവാഹം കഴിച്ചു. ഇവരുടെ പുത്രന്‍ ഘടോല്‍ക്കചന്‍ മഹാഭാരതയുദ്ധത്തിലെ  പ്രധാന പോരാളിയായിരുന്നു. വനവാസക്കാലത്തിനുശേഷം പാണ്ഡവന്മാര്‍ നാട്ടിലേക്കുമടങ്ങിയപ്പോള്‍ ഹിഡുംബി തപസനുഷ്ഠിച്ച ഗുഹയാണ് ഹിഡുംബി ദേവീക്ഷേത്രമായി അറിയപ്പെടുന്നത്. തപസനുഷഠിച്ചതോടെ രാക്ഷസി, ദേവിയായി മാറി  എന്നാണ് ഐതിഹ്യം.

ഹിമാചല്‍പ്രദേശിലെ മലനിരകളില്‍നിന്നൊഴുകിയെത്തുന്ന ബിയാസ് നദിയുടെ തീരത്തുള്ള മണാലിയിലെ പ്രകൃതി മനോഹരമായ സ്ഥലത്തെ കൂറ്റന്‍ പാറ തുരന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചത്.

എഡി 1553 ല്‍ രാജാബഹാദുര്‍സിംഗാണ്  ഈ ക്ഷേത്രം പണിതത്. പുതുക്കിപ്പണിയലുകളോ പുനഃപ്രതിഷ്ഠയോ നടത്താതെ തനതു ശൈലി നിലനിര്‍ത്താന്‍ ക്ഷേത്ര ഭാരവാഹികളും സര്‍ക്കാരും ശ്രദ്ധിക്കുന്നു എന്നത് പ്രശംസനീയമാണ്. 24 മീറ്റര്‍ ഉയരത്തിലാണ് തടിയില്‍ തീര്‍ത്ത ഈ ക്ഷേത്രത്തിന്റെ നിര്‍മിതി. സമചതുരാകൃതിയിലുള്ള മൂന്നു തട്ടുകളുള്ള ഈ ക്ഷേത്രം ബുദ്ധക്ഷേത്രങ്ങളുടെ വാസ്തുശാസ്ത്ര ശൈലിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഏറ്റവും മുകളില്‍ ചെമ്പുതകിടുകൊണ്ടുള്ള മേല്‍ക്കൂരയുള്ളതിനാല്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ഈ ക്ഷേത്രത്തിനാകുന്നു.

ക്ഷേത്രത്തിന്റെ നാലുവശത്തും തടിയിലുള്ള കൊത്തുപണികളും ആടുമാടുകളുടെ കൊമ്പുകളും കളിമണ്‍ശില്‍പങ്ങളും ക്ഷേത്രത്തിന്റെ തനിമയ്‌ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രച്ചുവരുകളും വാതിലുകളും കൊത്തുപണികളാല്‍ സമ്പന്നമാണ്. ദുര്‍ഗാ, മഹിഷാസുരമര്‍ദ്ദിനി, തൊഴുതുനില്‍ക്കുന്ന മാതൃകയിലുള്ള ശിവപാര്‍വതീ ശില്‍പങ്ങള്‍ എന്നിവ ക്ഷേത്രത്തിന്റെ വലതുഭാഗത്തും ലക്ഷ്മി, മഹാവിഷ്ണുവിഗ്രഹങ്ങള്‍ ക്ഷേത്രത്തിന്റെ  ഇടതുവശത്തും സ്ഥിതിചെയ്യുന്നു. ഗണപതിയുടെ രൂപം ക്ഷേത്രത്തിന്റെ മധ്യഭാഗത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഘടോല്‍ക്കചന്റെയും നവഗ്രഹങ്ങളുടെയും  ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.

ഹിഡുംബിയുടെ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണിത്. ക്ഷേത്രനിര്‍മിതിയലെ പ്രത്യേകതകൊണ്ടും ചരിത്ര പ്രാധാന്യംകൊണ്ടും ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകമായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മണാലിയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന തിരക്കുള്ള ക്ഷേത്രമായതിനാല്‍ ഈപ്രദേശം ഒരു ക്ഷേത്രനഗരമായി മാറിയിരിക്കുന്നു. വിദേശികളും സ്വദേശികളും ബുദ്ധമതക്കാരുമാണ് തീര്‍ത്ഥാടകരിലധികവും. ചെറു വ്യാപാരസ്ഥാപനങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഇവിടം.

കൂറ്റന്‍ പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ശ്രീകോവിലില്‍ ഹിഡുംബി ദേവിയുടേതെന്നു വിശ്വസിക്കുന്ന രീതിയില്‍, പാറയില്‍ പതിഞ്ഞിരിക്കുന്ന  കാല്‍പ്പാടുകള്‍ കാണാം. ക്ഷേത്രപരിസരത്തും  ഇത്തരം കാല്‍പ്പാടുകള്‍ കാണാം. ചമരിക്കാള എന്നറിയപ്പെടുന്ന പര്‍വതധേനു, ക്ഷേത്രത്തിനുമുന്നിലെ പ്രധാന കാഴ്ചയാണ്. ഹിഡുംബി ദേവിയുടെ വാഹനമായാണ് ചമരിക്കാളയെ നാട്ടുകാര്‍ കാണുന്നത്. നാളികേരവും പൊരിയും കല്‍ക്കണ്ടവും പട്ടുവസ്ത്രവുമാണ് ദേവിക്കു സമര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.