കടുത്തുരുത്തി: സഹകരണ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊസസ്സിഗ് ലിമിറ്റഡ് ജിവനക്കാര്‍ക്ക് 14 -മാസങ്ങളായി ശമ്പളമില്ല ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപടിയില്‍ പരാതി നല്‍കി നാലായിരത്തോളം കര്‍ഷകരും 45 തൊഴിലാളികളും 24 സ്ഥിരം ജീവനക്കാരും നല്‍പത്തഞ്ച് റബ്ബര്‍ പാല്‍ കളക്ഷന്‍ എജന്റുമാരും 20 ഓളം ലോഡിഗ് തൊഴിലാളികളുടെയും പ്രതീക്ഷയും ജീവിതമാര്‍ഗ്ഗവുമായിരുന്ന കമ്പനി 20 -കോടിയോളം രൂപയുടെ കടബാദ്ധ്യത മൂലം തകര്‍ന്ന അവസ്ഥയിലാണ്. 85 ശതമാനം സര്‍ക്കാര്‍ ഒാഹരി മൂലധനമുളള സ്ഥാപനം ഗവണ്‍മെന്റ് ഏറ്റെടുത്ത് നടപ്പിലാക്കി കര്‍ഷകരെയും തൊഴിലാളാകളെയും രക്ഷിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
















