ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഒഫ് കോമണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്.
326 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 650 അംഗ സഭയില്‍ പതിനൊന്ന് സീറ്റിലെ ഫലം പ്രഖ്യാപിക്കാനിരിക്കെ കര്‍സര്‍വേറ്റീവ് പാര്‍ട്ടി 323 സീറ്റ് നേടി. സാങ്കേതികമായി 323 സീറ്റ് മതിയാവും ഭൂരിപക്ഷത്തിന്.
പ്രതിപക്ഷ നേതാവ് എഡ്വേര്‍ഡ് മിലിബാന്‍ഡിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് 228 സീറ്റാണ് ഇതുവരെ നേടാനായത്. 316 സീറ്റുകള്‍ കണ്‍സര്‍വേറ്റുകള്‍ക്കും 239 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിക്കും ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്.
കാമറൂണിന്റെ തുടര്‍ച്ചയായ വിജയം ലേബര്‍ പാര്‍ട്ടിയെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
















