ബീജിങ്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതവുമായി ചേര്‍ന്ന് ഖനനം നടത്താമെന്ന നിര്‍ദ്ദേശവുമായി ചൈന രംഗത്ത്. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാനിരിക്കെ യാണ് ചൈനയുടെ ഈ ആഗ്രഹപ്രകടനം. ഇന്ത്യന്‍ മഹാസമുദ്രത്തിനിടയില്‍ അപൂര്‍വ്വ ലോഹങ്ങളുടെയും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വന്‍ നിക്ഷേപമുണ്ടെന്ന വാര്‍ത്തകളെ തുടര്‍ ന്നാണ് ചൈനയുടെ സഹകരണ വാഗ്ദാനം.
ചൈനയിലെ സമുദ്ര ധാതുവിഭവ ഗവേഷണ വികസന അസോസിയേഷന്‍ പറഞ്ഞതായി കാണിച്ചാണ് ഇക്കാര്യം ചൈനീസ് ഡെയ്‌ലി പറഞ്ഞിരിക്കുന്നത്. ഭാരതം ഒരു നല്ല പങ്കാളിയായിരിക്കുമെന്നാണ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നത്. സമുദ്രഗവേഷണ പര്യവേഷണ രംഗത്ത് ഒരുപോലെയുള്ള രാഷ്‌ട്രങ്ങളാണ് ഭാരതവും ചൈനയും.
സഹകരണത്തിലൂടെ ഒരുപാട് അവസരങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കും ലഭിക്കുക. ചൈനയുടെ മുങ്ങിക്കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ അപൂര്‍വ്വ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്. ഒഷ്യാനിക് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ചെന്‍ ലിയാന്‍സെന്‍ ഏപ്രില്‍ 20ന് ഭാരതം സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമുദ്രഗവേഷണ രംഗത്ത് സഹകരിക്കുന്നത് സംബന്ധിച്ച് താല്പര്യംപ്രകടിപ്പിച്ചിരുന്നു.
ഇതിന്റെ ചെലവും ബുദ്ധിമുട്ടും ഗുണവും ഒരുമിച്ച് പങ്കുവെക്കാമെന്നാണ് ചൈനയുടെ നിര്‍ദ്ദേശം.
സമുദ്രപര്യവേഷണം വന്‍തുക ചെലവുവരുന്നതും വളരെ ബുദ്ധിമുട്ടേറിയതുമാണ്. ഇതിനായി 1.6 ബില്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. 118 ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതിയാണ് ചൈന മുന്നോട്ട് വെക്കുന്നത്.
മോദിയുടെ സന്ദര്‍ശനവേളയില്‍ ഇക്കാര്യം ഔപചാരികമോ അനൗപചാരികമായോ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
















