പരമാനന്ദം അനുഭവപ്പെട്ട ആത്മാവില്‍ പരലോകസ്വരൂപനായ പരമഗുരു വാഴുന്നു. ഗുരു ശരീരത്തിലിരുന്നുകൊണ്ട് ആത്മാക്കളെ ശുദ്ധീകരിക്കുന്നു. അതിനാലാണ് പരിശുദ്ധ ജീവിതം ചെയ്യുന്നവര്‍ ദൂരെയിരുന്നും ഗുരുവിനെ കാണുന്നത്. അവര്‍ കാണുന്നത് ശരീരമല്ല. അവരുടെ ഉള്ളില്‍ ഉദയം ചെയ്തു വാഴുന്ന ഉള്സ്വരൂപനെയാണ്. സ്ഫടികംപോലെ നിര്‍മ്മലമായ ജലത്തില്‍ നമ്മുടെ പ്രതിബിംബം തെളിഞ്ഞുകാണുംപോലെ പരിശുദ്ധവും നിശ്ചലവുമായ ചിത്തത്തില്‍ ഭഗവത്രൂപം ദര്‍ശിക്കാന്‍ സാധിക്കും. ചിന്താദോഷത്താല് ചിത്തം ഇളകിയവര്ക്ക് ഇതു സാധിക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: