കര്‍മഫലങ്ങളാഗ്രഹിക്കുന്നവര്‍ സ്വന്തം പ്രവൃത്തി ചെയ്യുമ്പോഴും കഷ്ടതയനുഭവിക്കുന്നു. കയറൂരിവിട്ട കാളയെപ്പോലെ അവരുടെ ഭാവന അലഞ്ഞുതിരിയുന്നു. തങ്ങള്‍ യഥാര്‍ത്ഥ ആസ്വാദകരാണെന്ന് മനസ്സ് അവരോട് പറയുന്നു. അതിനാല്‍ തലതിരിഞ്ഞ വിഡ്ഢികളായ ഈ കര്‍മികളുടെ മനസ്സ് തകര്‍ക്കാതെ, അവര്‍ക്ക് വൈദഗ്‌ദ്ധ്യമുള്ള കാര്യത്തില്‍ അവരെ നിരതരാക്കുകയും അതിന്റെ ഫലങ്ങള്‍ കൃഷ്ണസേവനത്തിനുപയോഗപ്പെടുത്തുകയാണ് ബുദ്ധിശാലികള്‍ ചെയ്യേണ്ടത്.
ഇത്തരം ഒരു പ്രവര്‍ത്തന പദ്ധതി, കര്‍മിക്കു ഭഗവാന്‍ കൃഷ്ണനുമായുള്ള അനശ്വര ബന്ധത്തെ മറയ്‌ക്കുന്ന മൂടുപടം മാറ്റി കാണിക്കും. അതിനാല്‍, ഫലാപേക്ഷയോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതത്തില്‍നിന്നു മുക്തനും പ്രത്യക്ഷത്തില്‍ കര്‍മികളെപ്പോലെ ജീവിക്കുന്നവനുമായ വ്യക്തി ജനങ്ങളെ അവരുടെ നന്മയ്‌ക്കു വേണ്ടി ഉപദേശിക്കുവാനായി എക്കാലവും കര്‍മയോഗിയായി ജീവിക്കുന്നു.
















