തേന്‍കൂടു വിട്ടു തേനീച്ച എങ്ങും പോകാറില്ല. ശുഭാനന്ദാദര്‍ശം വെടിപൊട്ടുംപോലെ വളരും. നല്ല ദേവന്മാരായും ദേവിമാരായും ആത്മാക്കളെ തീര്‍ക്കാനാണ് തിരുവവതാരം ഉദയമായത്. ആരേയും അവതാരമാക്കാനല്ല ദൈവത്തിനോടു ചേരുവാന്‍ കഴിവുള്ള പരിശുദ്ധ ഹൃദയമുള്ളവരായിത്തീരുക.
ഭഗവാന്‍ ഒരു പുസ്തകവും ആത്മീയമായി വായിച്ചിട്ടില്ല. എന്നാല്‍ ആത്മീയതയുടെ ഒരു ചെറിയ മാര്‍ഗം മാത്രമേ ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളൂ. അവിടുന്നു ഉപദേശിക്കുന്ന ജ്ഞാന തിരുമൊഴികള്‍ കേട്ടു സദ്ഗുണം ഭവിക്കുവാന്‍ തക്ക ഹൃദയമൊരുക്കി കാത്തിരിക്കുക. സര്‍വരേയും അവിടുന്നു അനുഗ്രഹിക്കട്ടെ. കണ്ണന്റെ കലിയുഗ അവതാരം ഖഡ്ഗിയായി അവതരിക്കുന്നതാണ്.
















