ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികള്‍ വര്‍ഷം തോറും ആഘോഷിക്കുന്ന ഒരു ഉല്‍സവമാണ് ബുദ്ധപൂര്‍ണ്ണിമ. ഇത് ഗൗതമബുദ്ധന്റെ ജന്മദിനം എന്ന പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ നിര്‍വ്വാണപ്രാപ്തി, മരണം എന്നിവയുടെയും വാര്‍ഷികമായി ആചരിക്കുന്ന ഒരു ഉല്‍സവമാണ്.
വൈശാഖമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഈ ഉല്‍സവം കൊണ്ടാടുന്നത്. ശ്രീലങ്കയിലെ പ്രധാന ഉല്‍സവമായ ഇത് അവിടെ വേസക് എന്നറിയപ്പെടുന്നു. വിജയന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ സിംഹളസാമ്രാജ്യത്തിന്റെ സ്ഥാപനത്തേയും അനുസ്മരിപ്പിക്കുന്ന ആഘോഷവുമാണിത്;
















