കാഠ്മണ്ഡു: നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകന്പം ഉണ്ടായി ഒരാഴ്ച തികഞ്ഞപ്പോള്‍ വീണ്ടും ഭൂചലനം.കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ഇതിന് പിന്നാലെ രണ്ട് തുടര്‍ചലനങ്ങളും ഉണ്ടായി. സിന്ധുപാല്‍ചൗകിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പുലര്‍ച്ചെ 3.29ന് ഉണ്ടായ ഭൂചലനത്തിന് പിന്നാലെ 4.0 രേഖപ്പെടുത്തിയ രണ്ട് തുടര്‍ചലനങ്ങള്‍ ധാഡിംഗ്, ഗോര്‍ഖ ജില്ലകളിലുണ്ടായി.
അതേസമയം ഭൂകമ്പം നാശം വിതച്ചു കൊണ്ടിരിക്കുന്ന നേപ്പാളില്‍ ദുരിതാശ്വാസ സഹായം എത്തിക്കുന്നത് പ്രയാസകരമായ ജോലിയെന്ന് ഐക്യരാഷ്‌ട്രസംഘടന. വിമാന മാര്‍ഗം വഴിയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്.
നേപ്പാളിലെ ഒട്ടേറെ മേഖലകളില്‍ സഹായം എത്തിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇതിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യമാണ്. ഹെലികോപ്റ്ററുകള്‍ വഴി ഒരേ സമയത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സഹായം എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായിരത്തിലെത്തി. ഏകദേശം പതിനയ്യായിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, നേപ്പാളിലെത്തിയ ആയിരത്തിലധികം വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് റെഡ്‌ക്രോസ് അറിയിച്ചു.
ഇടവിട്ടു പെയ്യുന്ന കനത്തമഴ ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. രാജ്യത്തെ വിവിധയിടങ്ങളില്‍ പകര്‍ച്ചവ്യാധികളും പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒട്ടേറെ പേര്‍ കഠ്മണ്ഡുവിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്.
















