ലാഗോസ്: നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരരുടെ പിടിയില്‍ നിന്നും 234 പേരെക്കൂടി സൈന്യം മോചിപ്പിച്ചു. ബൊക്കോ ഹറാം തട്ടിക്കൊണ്ടു പോയ സ്ത്രീകളേയും കുട്ടികളേയുമാണ് മോചിപ്പിച്ചത്. ശനിയാഴ്ച ട്വിറ്ററിലൂടെയാണു സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്.
ക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീയും സൈനികനും കൊല്ലപ്പെട്ടു. എട്ട് സ്ത്രീകള്‍ക്കും നാല് സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. ബോകോ ഹറാം തീവ്രവാദികളുടെ ശക്തികേന്ദ്രമായ സാംബിസ വനത്തില്‍ നടന്ന അതി രൂക്ഷമായ പോരാട്ടത്തിനോടുവിലാണ് ആളുകളെ രക്ഷപ്പെടുത്താനായത്. ‘
വിവിധ പ്രായക്കാരായ 60 സ്ത്രീകളെയും 100ഓളം കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയതെന്നാണ് നൈജീരിയന്‍ സൈന്യം അറിയിച്ചത്. ഇതുവരെ 677 വനിതകളെയാണു ബൊക്കോ ഹറാമില്‍ നിന്നും മോചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ എത്രപേരെയാണു ഭീകരര്‍ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നതു സംബന്ധിച്ചു കൃത്യമായ കണക്കുകളില്ല.
രക്ഷപ്പെടുത്തിയവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പേര്, സ്ഥലം, തട്ടിക്കൊണ്ടുപോകപ്പെട്ട സ്ഥലം തുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും സൈന്യം അറിയിച്ചു. ഇവരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായകമാകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ പിന്നീട് ലഭ്യമാക്കുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു .
ബോകോ ഹറാമിന്റെ ശക്തികേന്ദ്രമായ സാംബിയ വനമേഖലയില്‍നിന്ന് 200 പെണ്‍കുട്ടികളും 93 സ്ത്രീകളും ഉള്‍പ്പെടെ 300ഓളം ബന്ദികളെ കഴിഞ്ഞ ദിവസം സൈന്യം രക്ഷപ്പെടുത്തിയിരുന്നു.
















