ശ്രീനഗര്‍ : കാശ്മീരില്‍ വീണ്ടും പാക് പതാകയേന്തി വിഘടനവാദികളുടെ പ്രകടനം. കാശ്മീരിലെ ട്രാളിലാണ് സംഭവം. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ അനുയായികളാണ് പ്രകടനം നടത്തിയത്. പാക് അനുകൂല മുദ്രാവാക്യങ്ങളും ഇവര്‍ ഉയര്‍ത്തി.
ഏപ്രില്‍ 15നും ഗിലാനിയുടെ അനുയായികള്‍ സമാനമായ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിച്ച ഗിലാനി അമര്‍നാഥ് യാത്ര 15 മുതല്‍ 30 ദിവസമായി വെട്ടിച്ചുരുക്കണമെന്നും ആവശ്യപ്പെട്ടു. മുഫ്തി മുഹമ്മദ് സയ്യിദ് പാവ മുഖ്യമന്ത്രിയാണെന്ന് ഗിലാനി പറഞ്ഞു. കാശ്മീരില്‍ നിന്ന് ഭാരത സേന പിന്മാറണമെന്നും ഗിലാനി ആവശ്യപ്പെട്ടു.
നേരത്തേ ഭാരത സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഖാലിദ് മുസാഫര്‍ വാനി എന്ന യുവാവിന്റെ വീടും ഗിലാനി സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം നടത്തിയ റാലിയില്‍ പാക്കിസ്ഥാന്‍ പതാക ഏന്തിയതിനും ഭാരതത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിനും മസ്രത്ത് ആലത്തിനെ പോലീസ് അറസ്‌റ്റുചെയ്‌തിരുന്നു.
കേന്ദ്ര സര്‍ക്കാരില്‍ നിന്നുളള ശക്തമായ നിര്‍ദേശത്തെ തുടര്‍ന്നാണ് ആലത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
















