ഇസ്‌ലമാബാദ്: മലാല യൂസഫ്‌സായ്‌യെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച 10 പാക്താലിബാന്‍ ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ കോടതി 25 വര്‍ഷം തടവു ശിക്ഷ വിധിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് പ്രചാരണം നടത്തിയെന്നതായിരുന്നു ഭീകരാക്രമണത്തിനു കാരണം. പില്‍ക്കാലത്ത് നോബല്‍ സമ്മാനത്തിനു പങ്കാളിയായ മലാല അന്ന് അത്ഭുതകരമായാണ് അന്ന് ജീവാപായത്തില്‍നിന്നു രക്ഷപ്പെട്ടത്.
പാക്കിസ്ഥാനിലെ സ്വാത് ജില്ലയില്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തു പേരും കുറ്റക്കാരാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഓരോരുത്തര്‍ക്കും 25 വര്‍ഷം കഠിന തടവു ശിക്ഷ വിധിക്കുകയായിരുന്നു.
തെഹ്‌റിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന സംഘടനയിലംഗമായ ഭീകരര്‍ 2012 ഒക്‌ടോബറിലാണ് മലാലയെ ആക്രമിച്ചത്. അന്ന് മലാലയ്‌ക്ക് 15 വയസായിരുന്നു. സവാത് താഴ്‌വരയില്‍ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യവേ തലയ്‌ക്കാണ് ഭീകരരുടെ വെടിയേറ്റത്.
















