ന്യൂദല്‍ഹി: വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് പ്രേത ഭൂമിക്ക് സമാനമായി മാറിയ നേപ്പാളില്‍ ഭാരതം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.
രക്ഷക്ഷാപ്രവര്‍ത്തനം പ്രശംസനീയമാണെന്നായിരുന്നു ഷെരീഫ് ഫോണ്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചത്. ഭൂകമ്പം ഭാരതീയരുടെ ജീവന്‍ കവര്‍ന്നതിലും പാക്കിസ്ഥാന്‍ ദു:ഖം രേഖപ്പെടുത്തി. ഭാരതത്തിന്റെ ദു:ഖത്തില്‍ പാക്കിസ്ഥാനും പങ്കുചേരുന്നെന്ന് ഷെരീഫ് അറിയിച്ചു.
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒരുമിച്ചു നീങ്ങണമെന്നു മോദി ഷെരീഫിനോടു പറഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ രൂപപ്പെടുത്തണമെന്നും വര്‍ഷംതോറും ഇവര്‍ക്കു പരിശീലനം നല്‍കണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഷെരീഫിന്റെ വാക്കുകള്‍ക്ക് നന്ദി അറിയിച്ചെന്നും മോദി ട്വീറ്റ് ചെയ്തു.
















